ഇന്ത്യയെ പിണക്കി ഖത്തർ വധശിക്ഷ നടപ്പാക്കുമോ? മുൻ നാവികരായ എട്ട് ഇന്ത്യക്കാർക്ക് വേണ്ടി എന്തൊക്കെ നീക്കങ്ങളാണ് സർക്കാരിന് ഇനി സ്വീകരിക്കാൻ സാധിക്കുക?

ഖത്തർ ജയിലിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ട് ഇന്ത്യക്കാനെ ഇന്ത്യയ്ക്ക് മോചിപ്പിക്കാൻ സാധിക്കുമോ എന്നുള്ളത് വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. മുൻ നാവിക ഉദ്യോസ്ഥരെ ചാരവൃത്തി കേസിൽ വധശിക്ഷ വിധിച്ചത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിക്കാന്‍ ആലോചനയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇനി എന്താണ് സംഭവിക്കുക? എന്നുള്ളതിൽ വളരെ ആശങ്ക നിലനിൽക്കുകയാണ്.
ഖത്തറിന്റെ ശിക്ഷാവിധി ഞെട്ടിക്കുന്നതാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഇനി ഇവർക്ക് വേണ്ടി ഇന്ത്യൻ സർക്കാരിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും? ശിക്ഷവിധിയിൽ നിന്ന് മുൻ നാവികസേന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ സാധിക്കുമോ? എന്തൊക്കെ നീക്കങ്ങളാണ് സർക്കാരിന് സ്വീകരിക്കാൻ സാധിക്കുക? പരിശോധിക്കാം. ഇന്ത്യൻ സർക്കാരിന് ഒരിക്കലും രാജ്യത്ത് വിചാരണ നേരിടുന്ന ഒരു വിദേശ തടവുകാരനെ മോചിപ്പിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ ഖത്തറിനും അവരുടെ രാജ്യത്തിന്റെ നിയമമുണ്ട്.
ഇന്ത്യൻ സർക്കാരിന് അന്താരാഷ്ട്ര നിയമങ്ങളും ഖത്തർ നിയമങ്ങളും പിന്തുടരാൻ മാത്രമേ സാധിക്കുകയുള്ളൂ. ശിക്ഷിക്കപ്പെട്ട തടവുകാരെ ഇന്ത്യയിലേക്ക് മാറ്റം ചെയ്യുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ നിലവിൽ ധാരണയുണ്ട്. ഇത് അവരുടെ കുടുംബാംഗങ്ങളുള്ള സ്ഥലത്ത് ശിക്ഷ അനുഭവിക്കാൻ അവരെ അനുവദിക്കുന്നു. എന്നാൽ ഇപ്പോൾ വധശിക്ഷ വിധിച്ച സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ച വലിയ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.
നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ഖത്തർ അമിറിന് ദയാ ഹർജി സമർപ്പിക്കാം. ഡിസംബർ 18ന് വരുന്ന ഖത്തറിന്റെ ദേശീയ ദിനം, റമദാൻ, ഈദ് എന്നീ ദിവസങ്ങളിൽ കുറ്റവാളികൾക്ക് മാപ്പ് നൽകാൻ ഖത്തറിലെ നിയമം അമിറിനെ അനുവദിക്കുന്നുണ്ട്. എന്നാൽ ചാരവൃത്തി കേസിൽ വധശിക്ഷയ്ക്ക് വിധിച്ചതിനാൽ ഇതിനുള്ള സാധ്യത എത്രത്തോളമെന്ന് പറയാൻ സാധിക്കില്ല.
നാവികരെ കാണാന്‍ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവര്‍ക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും കിട്ടിയിട്ടില്ല. നാവിക സേനയില്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറിലെ അല്‍ ദഹ്‌റ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഒരു സ്വകാര്യ സ്ഥാപനമാണ്.
റിട്ടയേര്‍ഡ് കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, അല്‍ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ നിരവധി യുദ്ധക്കപ്പലുകളില്‍ കമാന്‍ഡറുമായിരുന്നു. എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഏതെന്നോ ഖത്തർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. എന്നാൽ ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തിയതാണ് ഇതിന് കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതായും നേരത്തേയും ചാരപ്പണി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കാരെ കൂടാതെ രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. അവരില്‍ ഒരാള്‍ ദഹ്‌റ ഗ്ലോബല്‍ സിഇഒ ഖമീസ് അല്‍ അജ്മിയാണ്. ജാമ്യം ലഭിക്കുന്നതുവരെ രണ്ട് മാസത്തോളം അല്‍അജ്മിയും ഏകാന്ത തടവിലായിരുന്നു. കസ്റ്റഡിയിലായിരുന്ന ഒരു ഒമാന്‍ പൗരനെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മോചിപ്പിച്ചു.
https://www.facebook.com/Malayalivartha



























