Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോവിഡ് വന്നവര്‍ വളരെ സൂക്ഷിക്കുക;നെഞ്ചുവേദന അുഭവപ്പെട്ടാല്‍ അത് നിസ്സാരമായ് കാണല്ലേ,ഡാന്‍സും ജിമ്മും ഒഴിവാക്കൂ ഹൃദയാഘാതത്തിന് സാധ്യതകളേറെ,ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്ത് മരിച്ചവരുടെ എണ്ണം 10,പുതിയ ചില പഠനങ്ങള്‍ പുറത്ത്

28 OCTOBER 2023 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കോവിഡാനന്തര കാലത്തെ ഹൃദയ പരിചരണം സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കോവിഡ് 19 രോഗം വന്നു ഭേദമായശേഷവും നെഞ്ചുവേദന, പെട്ടെന്നുള്ള കിതപ്പ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഉയര്‍ന്ന വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലാതിരുന്ന നിരവധി പേര്‍ക്കും കോവിഡ് ബാധിച്ച ശേഷം ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഗര്‍ബ നൃത്തങ്ങള്‍ ഹൃദയാഘാത മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മുന്‍കാല ആരോഗ്യപ്രശ്‌നങ്ങള്‍, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ കാരണമാകാം ഇത്. കണക്കുകള്‍ പ്രകാരം, ഗുജറാത്തില്‍ ഉടനീളമുള്ള ഗര്‍ബ പരിപാടികളില്‍ ഒരു ദിവസം ഹൃദയാഘാതം മൂലം കുറഞ്ഞത് 10 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 10 ആയി. 24 മണിക്കൂറിനിടെയാണ് പത്തുപേര്‍ ഹൃദയാഘാതം മൂലം മരിച്ചത്. കപദ്‌വഞ്ച് ഖേദ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ പതിനേഴുകാരനും ഉള്‍പ്പെടുന്നു. 17 വയസുള്ള വീര്‍ ഷാ പെട്ടെന്ന് തലകറക്കമുണ്ടെന്ന് പറയുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കൗമാരക്കാരന്‍ മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 24 മണിക്കൂറിനിടെ ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ അവതരിപ്പിക്കുന്നതിനിടെ പത്തു പേര്‍ മരിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പറയുന്നു. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ വെള്ളിയാഴ്ചയാണ് വീര്‍ മരിച്ചത്. ബറോഡയിലെ ദാഭോയിയില്‍ നിന്നുള്ള 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയും കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു.

അഹമ്മദാബാദില്‍ നിന്നുള്ള 28 കാരനായ രവി പഞ്ചാല്‍, ഗര്‍ബ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് വെള്ളിയാഴ്ച രാത്രി മരിച്ചു, വഡോദരയില്‍ 55 കാരനായ ശങ്കര്‍ റാണയും ഗര്‍ബയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം, ഗുജറാത്തിലെ 108 എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങള്‍ക്ക് നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി 521 കോളുകളും ശ്വാസതടസവുമായി 609 കോളുകളും ലഭിച്ചു. സാധാരണയായി ഗാര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന വൈകുന്നേരം 6 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയിലാണ് ഈ കോളുകളില്‍ ഭൂരിഭാഗവും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗാര്‍ബ വേദികള്‍ക്ക് സമീപമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും (സിഎച്ച്‌സി) അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളാല്‍ ഇന്ത്യയില്‍ ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതങ്ങളുടെയും വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയാഘാതത്തിന്റെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയാണെന്ന് അഹമ്മദാബാദിലെ നാരായണ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ സീഷന്‍ മന്‍സൂരി പറഞ്ഞു. നേരത്തെ 10% രോഗികള്‍ മാത്രമാണ് വളരെ ഗുരുതരമായ രോഗലക്ഷണങ്ങള്‍, തടസ്സപ്പെട്ട ധമനികള്‍, ഹൃദയസ്തംഭനം അല്ലെങ്കില്‍ ഹൃദയാഘാതവുമായി സമീപിച്ചതെങ്കില്‍ ഇപ്പോള്‍ ഇത് ഏകദേശം 25% ആയി ഉയര്‍ന്നിട്ടുണ്ട്.

ഗര്‍ബ പോലുള്ള ഉയര്‍ന്ന തീവ്രതയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അടിസ്ഥാന ആരോഗ്യസ്ഥിതികള്‍ വഷളാക്കും. ഇത് പെട്ടന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നു. ഓരോരുത്തരും അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. ജലാംശം നിലനിര്‍ത്തുക, ഗര്‍ബ പോലുള്ള ആഘോഷങ്ങളില്‍ ശാരീരിക സ്ഥിതി നോക്കി വേണം കളിക്കാന്‍. കൊല്‍ക്കത്തയിലെ എന്‍.എച്ച് .ആര്‍.എന്‍ ടാഗോര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ ദേബ്ദത്ത മജുംദാര്‍ പറഞ്ഞു. നൃത്തമോ വ്യായാമമോ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകും. സാധാരണ ജോലിയിലോ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ, ഇവ പ്രശ്‌നങ്ങളോ ലക്ഷണങ്ങളോ ഉണ്ടാക്കുന്നില്ല. അതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഉത്സവ സീസണില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വൈദ്യസഹായം തേടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. നിര്‍ജ്ജലീകരണം, മോശം ഭക്ഷണരീതികള്‍, അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ ആഘോഷവേളയിലെ അമിത ചൂടും ഹൃദയാഘാതത്തിന് കാരണമായേക്കാം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറക്കുന്നതിന്, പങ്കെടുക്കുന്നവര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, ഇത്തരം ആഘോഷങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഈ ആഘോഷങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. അസ്വാസ്ഥ്യം, അമിതമായ ക്ഷീണം, ചുമ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. സമയോചിതമായ ഇടപെടല്‍ ഒരു പരിധി വരെ വലിയ ഹൃദ്രോഗ പ്രശ്‌നങ്ങളുടെ തോത് കുറക്കും.

ഇത്തരം ആഘോഷങ്ങളില്‍ അമിതമായ അദ്ധ്വാനവും സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എല്ലാ പോഷകങ്ങളും ലഭിക്കും വിധത്തില്‍ ഭക്ഷണ ക്രമീകരണം വരുത്തുക. പൊരിച്ചതും, എണ്ണ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. രുചി തേടി കൃത്രിമഭക്ഷണങ്ങളുടെ പിന്നാലെ പായാതിരിക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും അപകടകരമാകാത്ത വിധത്തില്‍ കൈകാര്യം ചെയ്യുക, ദിവസേന ആരോഗ്യം അനുവദിക്കും വിധത്തില്‍ വ്യായാമം ചെയ്യുക, മദ്യം, പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുക. ശരീരത്തിന്റെ അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കാതിരിക്കുക, ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ സഹായം തേടുക. ശ്വാസതടസ്സം, തളര്‍ച്ച, കിടക്കുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടുക, കണങ്കാലില്‍ മുഴയോ നീര്‍ക്കെട്ടോ വരിക, രാത്രി തുടര്‍ച്ചയായി മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ അഭിപ്രായം തേടുക.
ഹൃദ്രോഗികളല്ലാത്തവര്‍ കോവിഡിനു ശേഷം ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ ആദ്യം കുടുംബ ഡോക്ടറെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം ഹൃദ്രോഗ വിദഗ്ധനെ കണ്ടാലും മതിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends