അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു...

ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ (ഐബി) പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ പൂര്‍ണ്ണ ശക്തിയോടെ തിരിച്ചടിച്ചതായി ബിഎസ്എഫ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പാകിസ്ഥാന്‍ കേന്ദ്രങ്ങള്‍ക്കും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ബിഎസ്എഫിന്റെ തിരിച്ചടിയില്‍ കനത്ത നാശം സംഭവിച്ചു. 2021 ന് ശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘനമാണ് ഈ മാസം 26ന് ഉണ്ടായത്.
വ്യാഴാഴ്ച രാത്രി 8 മണിയോടെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിനെതിരെയാണ് ബിഎസ്എഫിന്റെ നടപടി. ആര്‍എസ് പുര സെക്ടറിലെ അര്‍ണിയ ഏരിയയില്‍ ആരംഭിച്ച് ആക്രമണം ഏഴ് മണിക്കൂര്‍ നീണ്ടുനിന്നു. ഇതില്‍ ഒരു ബിഎസ്എഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു.
നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് സമ്മര്‍ദ്ദത്തിലാണെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ നിരവധി വാച്ച് ടവറുകളും സേനാ പൊസിഷനുകളും തകര്‍ന്നു. ഒട്ടേറെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ക്കും പരിക്കേറ്റു. ആംബുലന്‍സുകളില്‍ ഇവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച, ജമ്മുവില്‍ നടന്ന അതിര്‍ത്തി യോഗത്തില്‍ സേനാ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ നടത്തിയ വെടിവയ്പ്പിലും മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിലും ബിഎസ്എഫ് പാകിസ്ഥാനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അര്‍ണിയ സെക്ടറില്‍ രാത്രി എട്ടു മണിയോടെയാണ് പാകിസ്ഥാന്‍ സൈനികര്‍ വെടിവയ്പ്പ് ആരംഭിച്ചത്. ഈ ആക്രമണത്തിന് ഉചിതമായി രീതിയില്‍ തിരിച്ചടിച്ചതായും ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
അതേസമയം പരിക്കേറ്റ ജവാനെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബിഎസ്എഫിന്റെ തിരിച്ചടിയില്‍ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന് രാവിലെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായും ഇത് അതിര്‍ത്തിയിലെ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായും വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
ഇതേ തുടര്‍ന്ന് ഐബിയോട് ചേര്‍ന്നുള്ള അര്‍ണിയ, സുച്ത്ഗഡ്, സിയ, ജബോവല്‍, ട്രെവ തുടങ്ങിയ പ്രദേശങ്ങളില്‍ തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ അര്‍ണിയയിലെയും ജബോവലിലെയും ആളുകള്‍, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍, അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തു.
അതേസമയം ഈ ആക്രമണത്തിന് ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്കുകയാണെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഒക്ടോബര്‍ 17 ന് അര്‍ണിയ സെക്ടറില്‍, റേഞ്ചേഴ്സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പിലും രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. അതിന് സമാനമായ സംഭവമാണ് ഇപ്പോഴും നടന്നത്.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എല്‍ഒസി) എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും കര്‍ശനമായി പാലിക്കാന്‍ ലക്ഷ്യമിട്ട് 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈ കരാര്‍ നിരവധി തവണയാണ് ലംഘിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha



























