തമിഴ്നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരന്‍ മരിച്ചു...

തമിഴ്നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരന്‍ മരിച്ചു. മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.
കേരളത്തിന്റെ പെരിയാര്‍ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന വന മേഖലയാണിത്. കെജിപെട്ടി സ്വദേശിയായ ഈശ്വരന്‍ എന്ന വേട്ടക്കാരനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു.
ആക്രമണത്തിനിടെ ഈശ്വരന്‍ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുത്താന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് സ്വയം രക്ഷയ്ക്കാണ് വെടിയുതിര്‍ത്തതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഈശ്വരന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കമ്പത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























