രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ കാറും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ കാറും ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പരംജീത് കൗര്‍ (60), ഖുഷ്വീന്ദര്‍ സിംഗ് (25), ഭാര്യ പരംജീത് കൗര്‍ (22), മകന്‍ മന്‍ജോത് സിംഗ് (അഞ്ച്), രാംപാല്‍ (36), ഭാര്യ റീന (35), മകള്‍ റീത്ത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്.
പരിക്കേറ്റ ആകാശ്ദീപ് സിംഗ് (14), മന്‍രാജ് കൗര്‍ (2) എന്നിവരെ ബിക്കാനീറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
https://www.facebook.com/Malayalivartha



























