പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു... സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു

ആന്ധ്രാപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ടു മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. വിജയനഗരയില്‍ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. 3 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും വിജയനഗരത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ആംബുലന്‍സുകള്‍ അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. വൈദ്യസഹായം നല്‍കുന്നതിന് അടുത്തുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കാനും നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha



























