കളമശ്ശേരിയിലെ സ്ഫോടനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

കളമശ്ശേരിയില്‍ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എക്സ് പോസ്റ്റില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.
സംഭവത്തില്‍ പ്രതി കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. സ്ഫോടനത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ പങ്കുവെച്ച ശേഷം തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രതി മാര്‍ട്ടിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം എന്നിവയ്ക്കൊപ്പം യുഎപിഎയും ചുമത്തി. മാര്‍ട്ടിന്റെ പക്കല്‍ നിന്നും സ്ഫോടനത്തിനുപയോഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റില്‍ നിന്നാണെന്ന് പൊലീസിന് മാര്‍ട്ടിന്‍ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ സഭ തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാര്‍ട്ടിന്‍ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























