ജയിലില്‍ തന്നെ തുടരും.... ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ജയിലില്‍ തന്നെ തുടരും.... ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
ഇഡി, സിബിഐ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് ഇഡിയും സിബിഐയും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിചാരണ മന്ദഗതിയിലാണെന്ന് ബോധ്യപ്പെടുകയോ അതിലും മുന്നോട്ടുപോവുകയോ ചെയ്താല്‍ സിസോദിയക്ക് വീണ്ടും ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.
അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്. ആഗസ്ത് 17 നാണു മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ ഇട്ടത്.
https://www.facebook.com/Malayalivartha



























