ജമ്മുകശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം....കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരന്‍ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്

ജമ്മുകശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഭീകരനെ വകവരുത്തിയതായി പോലീസ് അറിയിച്ചു. കുപ്വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരന്‍ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ജുമാഗുണ്ട് ഏരിയയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഭീകരന്റെ മൃതദേഹം കണ്ടെടുത്തതായി പോലീസ് .
കഴിഞ്ഞ ദിവസം കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. മച്ചില്‍ സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഈ വര്‍ഷം മാത്രം 46 ഭീകരരെ വധിച്ചതായാണ് കണക്ക്.
"
https://www.facebook.com/Malayalivartha



























