യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഗാസയിലെ സ്ഥിതി കൂടുതൽ മോശമാകുന്നു; യു.എൻ പാണ്ടികശാലകൾ ജനം കൊള്ളയടിച്ചുവെന്ന് വിവരം; അതിക്രമിച്ച് കടന്നുകയറിയ ആയിരങ്ങൾ വിതരണത്തിനായുള്ള ധാന്യപ്പൊടിയുൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയി

യുദ്ധം രൂക്ഷമാകുന്നതിനിടയിൽ ഗാസയിലെ സ്ഥിതി കൂടുതൽ മോശമാകുകയാണ്. ഇസ്രയേൽ-ഹമാസ് യുദ്ധം കാരണം അവശ്യവസ്തുക്ഷാമം രൂക്ഷമാകുകയാണ് ഗാസയിൽ. യു.എൻ പാണ്ടികശാലകൾ ജനം കൊള്ളയടിച്ചു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഖാൻ യൂനിസ്, ദൈർ അൽ ബല, ഗാസ സിറ്റി തുടങ്ങി നാലിടങ്ങളിൽ അവശ്യവസ്തു സൂക്ഷിപ്പുകേന്ദ്രങ്ങളുണ്ടായിരുന്നു .
ഇവിടെ അതിക്രമിച്ച് കടന്നുകയറിയ ആയിരങ്ങൾ വിതരണത്തിനായുള്ള ധാന്യപ്പൊടിയുൾപ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയി എന്നാണ് പുറത്ത് വരുന്ന വിവരം. പലസ്തീൻ കാര്യങ്ങൾക്കായുള്ള യു.എൻ. ഏജൻസിയായ ഉന്റയാണ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത് . ഉന്റയാണ് , യുദ്ധം തുടങ്ങുന്നതിനു മുന്നെയും ശേഷവും ഗാസയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നത് .
യുദ്ധം തുടങ്ങിയശേഷം ഈജിപ്ത് വഴി ഗാസയിലെത്തിയ അവശ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളിലേക്കാണ് ജനങ്ങൾ ഇടിച്ചുകയറിയതെന്ന് ഉന്റ വക്താവ് ജൂലിയറ്റ് ടൗമ വ്യക്തമാക്കി. ഈജിപ്തിൽ നിന്ന് ആദ്യ ലോറികൾ ഗാസയിലെത്തിയത് ഈ മാസം 20-നായിരുന്നു .
ഒരാഴ്ചകൊണ്ട് 84 ലോറി സാധനങ്ങൾമാത്രമാണ് ഗാസയ്ക്കു കിട്ടിയത് യുദ്ധം തുടങ്ങും മുമ്പ് ദിവസവും അഞ്ഞൂറോളം ലോറികൾ എത്തിയിരുന്ന സ്ഥാനത്താണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം .യുദ്ധം മൂന്നാഴ്ച പിന്നിടുകയാണ്. ഗാസയിലെ ജനങ്ങളിൽ നൈരാശ്യം വളരുകയാണ്. മാത്രമല്ല ക്രമസമാധാനം തകരുകയാണ് എന്നാണ് ഉന്ടാ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha



























