തമിഴ്നാട്ടിൽ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന....അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു...ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നുവെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് അധികൃതർ അറിയിച്ചത്...നാവിക സേന നടത്തിയ പട്രോളിങ്ങിലാണ് ഇവരെ പിടികൂടിയത്....

തമിഴ്നാട്ടിൽ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന. അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നുവെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് അധികൃതർ അറിയിച്ചത്. ശനിയാഴ്ച രാത്രി ശ്രീലങ്കൻ നാവിക സേന നടത്തിയ പട്രോളിങ്ങിലാണ് ഇവരെ പിടികൂടിയത്. ഈ മാസം മാത്രം പത്ത് മത്സ്യബന്ധന ബോട്ടുകളിലായി 64 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.സംഭവത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് അയച്ചിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശയപ്പെട്ടു.
അറസ്റ്റും ബോട്ടുകള്‍ പിടിച്ചെടുക്കലും തടയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ കത്തില്‍ പറയുന്നുണ്ട്.ശനിയാഴ്ച രാത്രി ലങ്കൻ നാവികസേന നടത്തിയ ഓപറേഷനിലാണ് ഇവരെ പിടികൂടിയത്. ഈ മാസം മാത്രം 64 മത്സ്യത്തൊഴിലാളികളും 10 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ സേനയുടെ പിടിയിലായിട്ടുണ്ട്.വിഷയം കേന്ദ്രസർക്കാരിനെ അറിയിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു.
ഒക്‌ടോബർ 28നാണ് 37 മത്സ്യത്തൊഴിലാളികളെയും അവരുടെ അഞ്ച് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. അടിക്കടിയുള്ള ഇത്തരം അറസ്റ്റുകൾ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുന്നുണ്ട്. ശ്രീലങ്കൻ നാവികസേനയുടെ ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളിൽ സമ്മർദ്ദം ചെലുത്തുകയും മനസ്സിൽ പരിഭ്രാന്തി പടർത്തുകയും ചെയ്യുന്നുണ്ടെന്നും അവരുടെ ഏക ഉപജീവനമാർഗമാണിതെന്നും ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ പറയുന്നു.ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കൂടുതൽ പരിഗണിക്കണമെന്നും അവരുടെ സുരക്ഷക്കായി സംസാരിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പാക്ക് ബേ മേഖലയിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശം സംരക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ആവർത്തിച്ചു.
അറസ്റ്റും ബോട്ടുകൾ പിടിച്ചെടുക്കലും നിർത്തണമെന്ന നിരന്തരമായ ആവശ്യം ഉണ്ടായിരുന്നിട്ടും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത് തുടരുകയാണ്. അറസ്റ്റ് അവസാനിപ്പിക്കാൻ കൂടുതൽ കാലതാമസം എടുക്കരുതെന്നും ഉറച്ച നയതന്ത്ര നീക്കങ്ങൾ വേണമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും മോചനത്തിനായി കേന്ദ്ര സർക്കാർ തീവ്രപരിശ്രമം നടത്തുന്നുണ്ടെന്ന് ചീഫ് അഡ്മിറൽ ആർ ഹരികുമാർ.
ഗോവയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ വലുതാണ്. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഖത്തർ ഇവരെ തടവിലാക്കിയിരിക്കുന്നത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളെല്ലാം തുടരും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഈ കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.തടവിൽ കഴിയുന്ന എട്ട് നാവിക സേനാംഗങ്ങളുടേയും കുടുംബാംഗങ്ങളെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സന്ദർശിച്ചിരുന്നു. തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























