24 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍

24 ദിവസം പ്രായമായ ആണ്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് നാടിനെ നടുക്കിയ സംഭവം. കമ്ബം അരിശി ആലൈ തെരുവില്‍ മണികണ്ഠന്റെ ഭാര്യ സ്നേഹയാണ് (19) അറസ്റ്റിലായത്. കഴിഞ്ഞ 22-നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്.
വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ അമ്മ കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിനിടെയാണ് സത്യം പുറത്തുവന്നത്.
https://www.facebook.com/Malayalivartha



























