അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി.
ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെന്‍ട്രല്‍ ജയിലിലെത്തി കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു .
ഭാര്യ ഭുവനേശ്വരി, മകന്‍ ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവര്‍ ടിഡിപി അദ്ധ്യക്ഷനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാം മോഹന്‍ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
" f
https://www.facebook.com/Malayalivartha



























