ബെംഗളുരു നഗരം പുലിപ്പേടിയില്‍... ഇന്ന് പുലര്‍ച്ചെ കുട്‌ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊലീസും വനം വകുപ്പും

ബെംഗളുരു നഗരം പുലിപ്പേടിയില്‍... ഇന്ന് പുലര്‍ച്ചെ കുട്‌ലു ഗേറ്റിലും ശനിയാഴ്ച രാത്രി സിംഗസാന്ദ്രയിലെ ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലും പുലിയെ കണ്ടതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊലീസും വനം വകുപ്പും
കുട്‌ലു ഗേറ്റിന് അടുത്തായി ഹൊസൂര്‍ റോഡില്‍ പുലിയെ കുടുക്കാനായി രണ്ട് കെണികള്‍ വനം വകുപ്പ് സ്ഥാപിച്ചു. പകല്‍ കുട്ടികളെ അടക്കം പുറത്ത് വിടുന്നത് ശ്രദ്ധിച്ച് വേണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ തെക്കന്‍ ബെംഗളുരുവിലെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലയായ കുട്‌ലു ഗേറ്റിലെ ഐടി പാര്‍ക്കിന് മുന്നിലെ റോഡിലാണ് പുലിയെ കണ്ടത്.
രാത്രി പട്രോളിംഗിന് ഇറങ്ങിയ പൊലീസുകാരാണ് ദൂരെ റോഡില്‍ പുലി നടക്കുന്നത് ശ്രദ്ധിച്ചത്. അര്‍ദ്ധരാത്രിയായിരുന്നതിനാല്‍ റോഡില്‍ അധികം പേരുണ്ടായിരുന്നില്ല. പുലിയുടെ അടുത്തേക്ക് പോകരുതെന്നും, പരമാവധി അകലം പാലിക്കണമെന്നും റോഡിലുണ്ടായിരുന്നവരോട് നിര്‍ദേശിച്ച പൊലീസുദ്യോഗസ്ഥര്‍, തൊട്ടടുത്തുള്ള മരങ്ങള്‍ നിറഞ്ഞ സ്ഥലത്തേക്ക് പുലി നടന്ന് പോയ ശേഷമാണ് വാഹനവുമായി മുന്നോട്ട് പോയത്.
പുലിയെ കണ്ട മേഖലകള്‍ക്ക് തൊട്ടടുത്താണ് ബെന്നാര്‍ഘട്ട വന്യജീവിസംരക്ഷണകേന്ദ്രം. ഇവിടെ നിന്ന് പുറത്ത് ചാടിയ പുലിയാകാം നഗരത്തില്‍ കറങ്ങി നടക്കുന്നത് എന്നാണ് വനംവകുപ്പിന്റെ നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha



























