ഗാസ ഇന്നു വീഴും സ്‌കൂളുകള്‍ പൂട്ടി..ഇനി കൂട്ടമരണം..?ലോകം ഭീതിയില്‍

ഗാസയില്‍ തീമഴപോലെ ഇസ്രായേലിന്റെ മിസൈല്‍വര്‍ഷം തുടങ്ങി. ഇന്നോ നാളെയോ ഗാസ പൂര്‍ണമായി പിടിച്ചെടുക്കുമെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്. ഗാസായിലെ പലസ്തീനികളോട് പലായനം ചെയ്യാനുള്ള അന്ത്യശാസനത്തിനുള്ള സമയം കഴിഞ്ഞതോടെ കരയിലും ആകാശത്തും ഒരുപോലെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
ഗാസായിലെ കൂട്ടക്കൊല അവസാനിപ്പിക്കില്ലെന്നും വെടിനിര്‍ത്തല്‍ പരിഗണനയിലില്ലെന്നും അത് തീവ്രവാദത്തിന് കീഴടങ്ങലാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതോടെ ലോകം കൂടുതല്‍ ഭയപ്പെടുകതയാണ്. ഇസ്രായേല്‍ സൈന്യം ഗാസയുടെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും കനത്ത ആക്രമണം തുടങ്ങിയിരിക്കുന്നു. എവിടേക്കും ഓടിമാറാന്‍ സാഹചര്യമില്ലാതെ വന്ന ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് ഇനിയുള്ള മണിക്കൂറുകളില്‍ എന്തു സംഭവിക്കും എന്നതേ ഇനി അറിയാനുള്ളു. ഗാസ പൂര്‍ണമായി പിടിച്ചശേഷം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ ബോംബിട്ട്തകര്‍ക്കാനുള്ള പദ്ധതിയിലേക്കാണ് ഇസ്രായേല്‍ സൈന്യം കടക്കുന്നത്.
ഹമാസിനെതിരെ രണ്ടാം ഘട്ട ആക്രമണം തുടങ്ങിയതിന് പിന്നാലെ വടക്കന്‍ ഗാസയേയും തെക്കന്‍ ഗാസയേയും ബന്ധിപ്പിക്കുന്ന സലാഹെദിന്‍ റോഡ് ഇസ്രയേല്‍ സൈന്യം ഇന്നലെ രാത്രി പൂര്‍ണമായി അടച്ചു.
ഗാസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അധ്യയനവര്‍ഷം ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ് ഗാസായിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതും ലോകത്തിനു നേരെയുള്ള കറുത്ത പൊട്ടായി മാറിയിരിക്കുന്നു. ഒരു തലമുറയൊന്നാകെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടിരിക്കുന്ന ഭയാനകവും ദയനീയവുമായ സാഹചര്യമാണ് ആ പ്രഖ്യാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.
നിലവില്‍ വ്യോമമാര്‍ഗം മാത്രമായിരുന്ന യുദ്ധം കരയിലേക്കും കടലിലേക്കും വ്യാപിപ്പിച്ചതോടെ നാശനഷ്ടങ്ങളും ആള്‍നാശവും ഇന്ന് ഏറെ ഉയര്‍ന്നേക്കും.
വടക്കന്‍ മേഖലയിലെ ആയിരക്കണക്കിന് ജനതയ്ക്ക് രക്ഷപ്പെടാന്‍ നിലവിലുള്ള ഏക ഹൈവേ അടച്ചിരിക്കുന്നു. ഇന്നലെയും ഇന്നുമായി ഇസ്രായേല്‍ സൈന്യം എഴുന്നൂറിലേറെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂമിക്കടിയില്‍ കഴിയുന്ന മുഴുവന്‍ ഹമാസ് പോരാളികളെയും വകവരുത്താനുള്ള അവസാന നീക്കത്തിലാണ് ഇസ്രായേല്‍.
ഇതിനായി ഇരുപത്തിയയ്യായിരം സൈനികകും ബോംബര്‍ വിമാനങ്ങളും ടാങ്കുകളും മിസൈല്‍വ്യൂഹവും ഗാസാ മുനമ്പിനെ എല്ലാ വശത്തുനിന്നും വളഞ്ഞുകഴിഞ്ഞു. ഹമാസ് തീവ്രവാദികളുടെ മിന്നല്‍ ആക്രമണം 25 ദിവസം പിന്നിടുമ്പോഴും ഗാസയെ വറുതിയാക്കാന്‍ പറ്റാത്തതില്‍ അമര്‍ഷം പൂണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറ്റകൈ പ്രയോഗത്തിലേക്ക് കടന്നിരിക്കുന്നത്.
വടക്കന്‍ ഗാസയെ വളഞ്ഞിരിക്കുന്ന ഇസ്രായേല്‍ സേന ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. കെട്ടിടങ്ങളിലും ഭൂഗര്‍ഭ അറകളിലും നടത്തിയ ആക്രമണങ്ങളില്‍ 12 കമാന്‍ഡര്‍മാര്‍ അടക്കം ഒട്ടേറെ ഹമാസ് അംഗങ്ങളെ വകവരുത്തിയെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
മധ്യ ഗാസായിലെ അല്‍ - ഖുദ്‌സ് ആശുപത്രിയില്‍ നൂറുകണക്കിന് രോഗികള്‍ക്കൊപ്പം ഒരു ലക്ഷത്തിലേറെപ്പേരും ആശുപത്രിയിലും സമീപത്തെ കെട്ടിടങ്ങളിലുമായി അഭയം തേടിയിരിക്കയാണ്. നിലവിളി ഉയരുന്ന ഇവിടെ കൂട്ടമരണം ഏതു നിമിഷവും സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ സേന കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെ 119 ഫലസ്തീനികളാണ് രണ്ടു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.
വൈദ്യുതിയും ഭക്ഷണവും ശുദ്ധജലവുമില്ലാതെ ഗാസ നിവാസികളുടെ ദുരിതം തുടരുമ്പോള്‍, വടക്കന്‍ നഗരമായ ഗാസാ സിറ്റിയിലെ ജനങ്ങള്‍ തെക്കോട്ടു ഒഴിഞ്ഞുപോകണമെന്ന ആവശ്യം ഇസ്രയേല്‍ ആവര്‍ത്തിച്ചെങ്കിലും വലിയ തോതില്‍ പലായനമുണ്ടായില്ല. മുന്‍പ് പലായനം നടത്ത പലസ്തീനി സ്ത്രീകളും കുട്ടികളും ആശുപത്രികളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും അഭയം തേടിയെങ്കിലും അവിടെയും സുരക്ഷിതമല്ലാത്ത സാഹചര്യമാണുള്ളത്.
അതിനിടെ മെഡിറ്ററേനിയന്‍ തീരത്തും ഗാസ സിറ്റി പ്രധാന തെരുവിലും നിരന്ന സൈനിക കവചിത വാഹനങ്ങളുടെ ദൃശ്യം ഇന്നു രാവിലെ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ മാത്രം ഒന്‍പതിനായിരം പേര്‍ ഇതോടകം കൊല്ലപ്പെട്ടു. നാലായിരത്തോളം കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.
അതിനിടെ മനുഷ്യബോംബുകളെ ഹമാസ് രംഗത്തിറക്കിയതോടെ സാഹചര്യം ഏറെ രൂക്ഷമാവുകയാണ്. പള്ളികളും ആശുപത്രികളും ഭൂഗര്‍ഭ താവളങ്ങളും ഹമാസ് ഭീകരര്‍ ഒളിക്കാന്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെയും പൊതുജനങ്ങളെയും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ബോംബാക്രമണം തുടരുന്നതിനിടെ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യം ഇന്നു രാവിലെയും അന്ത്യശാസനം നല്‍കിയിരിക്കുന്നു.
ഇസ്രായേലിന്റെ ബുള്‍ഡോസറുകളും ടാങ്കുകളും ഗാസായിലെ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങിയതായി ഹമാസ് സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത ആക്രമണമാണ് നടക്കുന്നത്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസായിലെ അല്‍ ഖുദ്‌സ് ആശുപത്രിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരെ എവിടേക്ക് മാറ്റും എന്നതില്‍ ഐക്യരാഷ്ട്ര സംഭയുടെ ഏജന്‍സികള്‍ക്കും വ്യക്തതയില്ല.
ഗാസായിലേക്ക് സഹായങ്ങളുമായി 33 ട്രക്കുകള്‍ എത്തിയതായി യു.എന്‍ അറിയിച്ചിരുന്നു. ഇതോടെ ഗാസായിലേക്ക് മരുന്നു വെള്ളവുമായി എത്തുന്ന ട്രക്കുകളുടെ എണ്ണം 117 ആയി. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഗാലയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷിക്കണമെന്ന് യാചിച്ചു നിലവിളിക്കുന്ന കുട്ടികളുടെ ശബ്ദം കേള്‍ക്കാമെന്ന് മറ്റൊരു സ്റ്റോറിയില്‍ പറയുന്നു. വിശന്നുവലഞ്ഞവരും പരിക്കേറ്റവരും ഉറക്കം നഷ്ടപ്പെട്ടവരും മാനസികസംഘര്‍ഷം നേരിടുന്നവരും ഉള്‍പ്പെടെയുള്ള സിവിലിയന്മാരാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാല്‍ അവരെയൈാന്നും രക്ഷിക്കാനായിട്ടില്ലെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha



























