ഫോണ്‍ ചോര്‍ത്തല്‍ വിവാദം... പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ച് സീതറാം യെച്ചൂരി

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധമാണ്.തന്റെ പ്രവര്‍ത്തന മേഖല തുറന്ന പുസ്തകമാണ്.തനിക്കെതിരെ വ്യാജ തെളിവുകള്‍ സ്ഥാപിച്ചു കുറ്റം ചുമത്തനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം കലക്കിലെടുത്താല്‍ ആത്തരം സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് നിങ്ങള്‍ അധികാരമേറ്റത്. എന്നാല്‍ ജനാധിപത്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണ് നടക്കുന്നത്.അത് അംഗീകരിക്കാന്‍ ആകില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്റേത് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളില്‍ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ ഫോണുകള്‍ ഹാക്ക് ചെയ്തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, തൃണമൂല്‍ എം.പി മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി രാഹുല്‍ ഗാന്ധിയും ആരോപിച്ചു. തന്റെ ഓഫീസിലുള്ളവര്‍ക്കും കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
https://www.facebook.com/Malayalivartha



























