മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിലേക്ക്... വന്‍ പ്രതിഷേധത്തിനൊരുങ്ങി എഎപി , പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കം ദില്ലിയിലെ എ എ പി പ്രതിഷേധത്തില്‍ പങ്കെടുക്കും, ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് പദ്ധതി

കെജ്രിവാള്‍ ഇ ഡിക്ക് മുന്നിലെത്തുന്നതോടെ ഉദ്വേഗ നിമിഷങ്ങള്‍ക്കാകും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുക. കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശക്തമായിട്ടുണ്ടായിരുന്നു. നേരത്തെ കെജ്രിവാള്‍ പോലും താന്‍ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവില്‍ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ?
അതേസമയം അറസ്റ്റ് ഉണ്ടായാല്‍ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം. കെജരിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ആരോപണമാണ് എ എ പി പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ അറസ്റ്റ് നടന്നാലും നേതൃത്വത്തില്‍ നിന്ന് അരവിന്ദ് കെജരിവാള്‍ മാറേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കെജരിവാളിന് പകരം നേതാവ് എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാല്‍ അതിനെതിരായ നിയമവഴികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha