അമേരിക്കന്‍ കമാന്‍ഡോകള്‍ ബന്ദികളെ മോചിപ്പിക്കുംഇസ്രായേലുമായി സഖ്യം മരണം പതിനായിരം

അത്യാധുനിക ചാര ഉപഗ്രങ്ങളുടെയും നായ്ക്കളുടെയും സഹായത്തോടെ ഇത്തരത്തില്‍ ബന്ദികളെ കണ്ടെത്താന്‍ മിന്നല്‍ ഓപ്പറേഷന്‍ നടത്താനാണ് അമേരിക്ക കളത്തിലിറങ്ങുന്നതെന്ന് പെന്റഗണ്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗം വ്യക്തമാക്കി.
ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ അമേരിക്ക ഇസ്രായേലിനൊപ്പം പരസ്യമായി സഖ്യം ചേരുന്നതിന്റെ ഭാഗമാണ് ബന്ദികളെ കണ്ടെത്തല്‍ നടപടി.
യുഎസ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള ബന്ദികളെ കണ്ടെത്തുകയെന്നത് അമേരിക്കയുടെയും ഉത്തരവാദിത്തമാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫര്‍ മേയര്‍ വ്യക്തമാക്കുകയും ചെയ്തു.
ഹമാസുകളുടെ ഭൂമിക്കടിയിലെ തുരങ്കത്തിലാണ് ബന്ദികളെ ഒളിപ്പിച്ചിരിക്കുന്നതെന്ന് പറയപ്പെടുമ്പോഴും ബന്ദികളെ പല ഗ്രൂപ്പുകളിലായി പലയിടങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് അമേരിക്ക കരുതുന്നത്. സ്ത്രീകളെയും കുട്ടികളെ പ്രത്യേക രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചെന്നും പുരുഷന്‍മാരില്‍ ചിലരെ വക വരുത്തിയിട്ടുണ്ടെന്നും ഇസ്രായേല്‍ കരുതുന്നു. തങ്ങളുടെ പൗരന്‍മാരായ ബന്ദികളില്‍ ഒരാളെ വകവരുത്തിയാല്‍ ആയിരം പാലസ്തീനികളെ വധിച്ച് പ്രതികാരം ചെയ്യുമെന്നാണ് ബഞ്ചമിന്‍ നെതന്യാഹു പരസ്യപ്രഖ്യാപനം നടത്തയിരിക്കുന്നത്.
ഒളിവുകേന്ദ്രങ്ങളില്‍ നിന്ന് അതിവിദദ്ധമായി ബന്ദികളെ മോചിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമാന്‍ഡോകളെ ഹമാസിന്റെ റഡാര്‍ കണ്ണുകളെ വെട്ടിച്ച് കളത്തിലിറക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇസ്രയേലില്‍ എത്ര യുഎസ് കമാന്‍ഡോകള്‍ എത്തിയിട്ടുണ്ടെന്ന ചോദ്യത്തിന വ്യക്തത നല്‍കാന്‍ അമേരിക്ക തയാറായില്ല. നേരിട്ട് യുദ്ധത്തിന്റെ ഭാഗമാകാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഫോഴ്‌സിനു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സൈനിക നീക്കത്തിന് ഇസ്രയേലിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണു ചെയ്യുകയെന്നും അമിരിക്ക പറയുമ്പോഴും പൂര്‍ണ സംവിധാനത്തോടെയാണ് അമേരിക്കയുടെ വരവെന്ന് വ്യക്തമാണ്.
ഗാസയില്‍ നിന്നും പലസ്തീനികള്‍ വന്‍തോതില്‍ കൂട്ടപ്പാലായനം ചെയ്തു തുടങ്ങിയ വേളയില്‍തന്നെയാണ് ബന്ദികളെ മോചിപ്പിക്കാനുള്ള അമേരിക്കയുടെ സഖ്യനീക്കം. അതിനിടെ പാലസ്തീന്‍ അഭയാര്‍ഥികളുടെ വിവിധ ക്യാമ്പുകളില്‍ ഇസ്രായേല്‍ അതിശക്തമായ ബോംബിംഗ് നടത്തി വരികയാണ്. കൂടുതല്‍ അഭയാര്‍ഥി ക്യാമ്പുകളെ ആക്രമിച്ച് ഹമാസുകളെ സമ്മര്‍ത്തിലാക്കുകയാണ് ഇപ്പോഴത്തെ നീക്കം.
ഹമാസുകളെ വീഴ്ത്തുന്നതിന്റെ ഭാഗമായി ഇന്ന് ഗാസയില്‍ രണ്ട് ഉന്നത ഹമാസ് കമാന്‍ഡര്‍മാരെ ഇസ്രയേല്‍ വധിച്ചക്കുകയും ചെയ്തു. ഇന്നു രാവിലെ മുതല്‍ ഗാസയില്‍ നിന്നുള്ള പലായനം വര്‍ധിച്ചിരിക്കുകയാണ്. അയ്യായിരത്തോളം പലസ്തീനികള്‍ ഇന്നലെയും ഇന്നുമായി ഗാസയില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിക്കഴിഞ്ഞു.അതേ സമയം ബന്ദികളാക്കപ്പെട്ട അമേരിക്കല്‍ പൗരന്മാരെ രക്ഷപെടാന്‍ സഹായിക്കുന്നതോടൊപ്പം എംബസിയുടെ സുരക്ഷാ ചുമതല കൂടി കമാന്‍ഡോകള്‍ക്ക് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇനിയുള്ള ദിവസങ്ങളില്‍ അമേരിക്കയുടെ തുറന്ന സഹായം ഇസ്രായേലിനുണ്ടാകും എന്നു വ്യക്തമാണ്.
അതേസമയം ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തുമ്പോള്‍ തന്നെ യുഎസ് കമാന്‍ഡോകളുടെ ചെറു സംഘം ഇസ്രയേലില്‍ ഉണ്ടായിരുന്നു. ആക്രമണത്തിനു പിന്നാലെ കൂടുതല്‍ കമാന്‍ഡോകളെ പ്രശ്‌ന ബാധിത മേഖലയിലേക്ക് അയച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായ മൂന്നു ദിവസമായി ഇസ്രയേല്‍ വ്യോമാക്രമണം തുടരുകകയാണ്. ഇതോടകം ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണൂറു പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു. ഗാസയിലെഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബാലിയ. യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 116,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 16 കെട്ടിടങ്ങളിലായി സ്‌കൂളുകള്‍, ഭക്ഷണവിതരണകേന്ദ്രം, രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെ ഒന്നര ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വലിയ ക്യാമ്പ്.
റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസംതന്നെ നാനൂറിലേറെപ്പേര്‍ ഗാസാ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് കടന്നിരിക്കുന്നു. ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ഗാസയില്‍ ഇന്നു രാവിലെ മുതല്‍ ഇസ്രയേലിന്റെ ആക്രമണം ശക്തമായി തുടരുകയാണ്.
https://www.facebook.com/Malayalivartha



























