കരയിലൂടെയുള്ള അധിനിവേശം ആരംഭിക്കുമ്പോൾ ഇസ്രയേൽ സൈന്യം നേരിടുന്ന പ്രധാന വെല്ലുവിളി ഹമാസിന്റെ ആത്‌മവിശ്വാസമായ തുരങ്കങ്ങളാണ്... കാരണം ഗാസയിലിപ്പോൾ മണ്ണിനു മുകളിലും മണ്ണിനു താഴെയും ഹമാസുകളുണ്ട് ....മണ്ണിനടിയിൽനിന്നു ഏതു നിമിഷവും അവർ പൊന്തിവരാം...

ഗാസ മുനമ്പിൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങൾ അതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. നിരവധി പേരുടെ ജീവനാണ് ഇസ്രയേലെടുത്തത്. ഇരുപക്ഷത്തുള്ളവരും മരിച്ചുവീഴുന്നുണ്ട് . കരയിലൂടെയുള്ള അധിനിവേശം ആരംഭിക്കുമ്പോൾ ഇസ്രയേൽ സൈന്യം നേരിടുന്ന പ്രധാന വെല്ലുവിളി ഹമാസിന്റെ ആത്‌മവിശ്വാസമായ തുരങ്കങ്ങളാണ്. കാരണം ഗാസയിലിപ്പോൾ മണ്ണിനു മുകളിലും മണ്ണിനു താഴെയും ഹമാസുകളുണ്ട് ..മണ്ണിനടിയിൽനിന്നു ഏതു നിമിഷവും അവർ പൊന്തിവരാം . ഇസ്രായേൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് മണ്ണിനടിയിലേയ്ക്ക് തന്നെ അപ്രത്യക്ഷമാകാം ..എന്നാൽ ഇപ്പോൾ ഇതിനും ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇസ്രയേൽ സൈന്യം. ഹമാസ് ഭീകരരുടെ തുരങ്കങ്ങൾ അടയ്ക്കാൻ ഇസ്രായേൽ സ്‌പോഞ്ച് ബോബുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോൾ തന്നെ ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു. തുരംഗം കടന്നുപോകുന്ന പാത അതിശക്തമായ ബോംബിംഗില്‍ തകര്‍ക്കുകയോ തുരങ്കങ്ങൾ അടയ്ക്കുകയോ ചയ്യുക എന്നതാണ് ഇസ്രായേലി പ്രതിരോധ സേനയുടെ ഇപ്പോഴത്തെ ലക്‌ഷ്യം . സാധാരണ മണ്ണോ കോൺക്രീറ്റോ ഉപയോഗിച്ച് തുരങ്കങ്ങൾ അടയ്ക്കുത് പ്രയോഗികമല്ലാത്തതിനാൽ ഇത്തിരി മാരകപ്രയോഗം തന്നെ നടത്താനാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കം. ഇതിനായി 'സ്‌പോഞ്ച് ബോംബുകൾ' എന്ന രാസബോംബുകൾ ഉപയോഗിച്ച് ഹമാസിന്റെ ഭൂർഗഭ തുരങ്കങ്ങൾ അടയ്ക്കാനാണ് ഇസ്രയേൽ സേന ലക്ഷ്യമിടുന്നത്.
ബോംബ് എന്നു പേരുണ്ടെങ്കിലും സ്പഞ്ച്(spounge) ബോംബിൽ സ്‌ഫോടകവസ്തുക്കളില്ല. കെമിക്കൽ ഗ്രനേഡുകളാണ് ഇവ. രണ്ട് വ്യത്യസ്ത ദ്രാവകങ്ങൾ ഉൾക്കൊള്ളുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളാണ് സ്‌പോഞ്ച് ബോംബുകൾ. മെറ്റൽ പ്ലേറ്റ് ഉപയോഗിച്ചാണ് ഇരുദ്രാവകങ്ങളെയും വേർതിരിക്കുന്നത്. ബോംബ് പ്രവർത്തിക്കുമ്പോൾ ഈ മെറ്റൽ പ്ലേറ്റ് മാറി ദ്രാവകങ്ങൾ തമ്മിൽ കലരുന്നു.. പുറത്തേക്കു തെറിക്കുന്ന പത പെട്ടെന്ന് വ്യാപിക്കുകയും ഘനീഭവിക്കുകയും ചെയ്യും . ഗാസയിലെ തുരങ്കങ്ങളിൽ പോരാടുമ്പോൾ കവാടങ്ങളും മറ്റു രഹസ്യവഴികളുമൊക്കെ അടയ്ക്കാനായി സ്പോഞ്ച് ബോംബ് ഉപയോഗിക്കാമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്.
ഈ ബോംബുകൾ തുരങ്കം പൂർണ്ണമായും അടയ്ക്കും. അതിന് അകത്ത് നിന്ന് ആർക്കും പുറത്തിറങ്ങാൻ സാധിക്കില്ല, പുറത്ത് നിന്നുള്ള ആർക്കും അകത്ത് കയറാനും സാധിക്കില്ല. 1990 കളിൽ സൊമാലിയയിൽ കലാപകാരികളെ നിയന്ത്രിക്കാൻ യുഎസ് സൈന്യം അൾട്രാ-സ്റ്റിക്കി ഫോം ബുള്ളറ്റുകൾ ഉപയോഗിച്ചു. ഈ വെടിയുണ്ടകളിൽ നിന്ന് പുറത്തുവരുന്ന നുരകൾ അക്രമകാരികളുടെ കൈകളും കാലുകളും ബന്ധിക്കും. അതുമൂലം പരിക്കേൽക്കാതെ വീഴും. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്യും.
1990-കളുടെ മധ്യത്തില്‍ ഹമാസ് ഈ തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2005-ല്‍ ഇസ്രായേല്‍ തങ്ങളുടെ സൈനികരെ ഗാസയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെ 2006-ലെ തിരഞ്ഞെടുപ്പില്‍ ഹമാസ് അധികാരം നേടിയതോടെ തുരങ്കനിര്‍മാണം എളുപ്പമായെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ സൈന്യം കരയാക്രമണം ആരംഭിക്കുമ്പോള്‍ ഈ തുരങ്കങ്ങള്‍ രക്തരൂക്ഷിത ഏറ്റുമുട്ടലിന് സാക്ഷിയാകാന്‍ ഇടയുണ്ട്.
കാരണം പല തുരങ്കങ്ങളും ജനവാസമുള്ള നഗരപ്രദേശങ്ങൾക്ക് കീഴിലാണ് സ്ഥിതി ചെയ്യുന്നത്. അവ ആയുധ സംഭരണത്തിനും സൈനിക പ്രവർത്തനങ്ങൾക്കുള്ള കമാൻഡ് സെന്ററായും ഹമാസ് ഉപയോഗിക്കുന്നു. നേരത്തെ, ഹമാസ് ആയുധങ്ങളും ഉപകരണങ്ങളും കൈമാറ്റം ചെയ്ത വഴിയായിരുന്നു അവ. അതിർത്തിക്കടുത്തുള്ള തുരങ്കങ്ങൾ ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമായി ഹമാസ് ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ തുരങ്കങ്ങളിലൂടെയുള്ള ചലനം വ്യോമ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയില്ല, അതിനാൽ ഹമാസ് പ്രവർത്തകർ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സ്കൂളുകളും പള്ളികളും പോലുള്ള പൊതു കെട്ടിടങ്ങളിലാണ് ഇതിന്റെ കവാടങ്ങൾ എന്നും പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു.
കോംബാറ്റ് എൻജിനീയറിങ് കോർപ്‌സിലെ പ്രത്യേക ടീമുകളെയാണ് തുരങ്കനിരീക്ഷണത്തിനായി ഇസ്രയേൽ സൈന്യം ഉപയോഗപ്പെടുത്തുന്നത്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേൽ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാൻഡോ യൂണിറ്റ്. അതിലെ സൈനികർ തുരങ്കങ്ങൾ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്
തുരങ്കങ്ങൾ കണ്ടെത്തുന്നതിലും അവ നശിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളവരാണ് മുൻനിര യൂണിറ്റുകളിലൊന്നായ യഹലോം. പ്രത്യേക കമാൻഡോ ഗ്രൂപ്പായ യഹലോമിന് 'കീരി' എന്ന വിശേഷണം കൂടിയുണ്ട്.
അങ്ങനെ തുരങ്കത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി കഴിയുന്ന ആയിരക്കണക്കിന് പോരാളികളെ ദിസനങ്ങള്‍ക്കുള്ളില്‍ വധിക്കാനുള്ള പുറപ്പാടിലാണ് ഇസ്രായേല്‍. പക്ഷെ ഇവിടെയുള്ള പ്രതിസന്ധി ഹമാസ് സായുധപോരാളികളുടെ കൈവശമുള്ള 150 ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നത്തിന് ശേഷം മാത്രമേ ഈ തുരങ്ക വാതിലുകൾ അടയ്ക്കാനാകൂ . കാരണം ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നത് ഈ തുരങ്കങ്ങളിലാണ്
ഹമാസുകളുടെ 500 കിലോമീറ്റര്‍ തുരങ്കം കടന്നുപോകുന്ന വഴികളും അതിന്റെ ഘടനയും ഇസ്രായേല്‍ സൈന്യം കണ്ടെത്തിക്കഴിഞ്ഞു. തുരങ്കം കടന്നുപോകുന്ന മാപ്പും അതിന്റെ രഹസ്യസ്വഭാവവും കൃത്യമായി നിര്‍ണയിച്ചാണ് ഇന്നലെ മുതല്‍ ബോംബിംഗ് നടത്തിവരുന്നത്. ഹമാസ് പോരാളികളെ തുരങ്കത്തില്‍ തന്നെ കൊല്ലുകയോ പുറത്തിറങ്ങി ബന്ദികളാക്കുകയോ ചെയ്യാനാണ് നെതന്യാഹുവിന്റെ പദ്ധതി. ഈജിപ്തും സിറിയയും ഇറാനും ലബനോനും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളാണ് ഹമാസ് തുരങ്കത്തിനുള്ളിലെ ഉരുക്ക് അറകളില്‍ സൂക്ഷിക്കുന്നത്.
മാത്രവുമല്ല അതിമാരകമായ ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കളും ഇതിനുള്ളില്‍ ഹമാസ് കരുതിവയ്ക്കുന്നതായാണ് ഇസ്രായേല്‍ ചാരസംഘടന മൊസാദ് കണ്ടെത്തിയിരിക്കുന്നത്. ഗാസ മെട്രോ എന്നാണ് ഹമാസിന്റെ കൂറ്റന്‍ തുരങ്ക ശൃംഖലയെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ ലൈറ്റുകളും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള വിശാലമായ സ്ഥലങ്ങളുമുണ്ടെന്ന് ഇസ്രായേല്‍ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു.
ഈ തുരങ്കങ്ങളിൽ ചിലത് എത്തുന്നത് ഇസ്രായേൽ അതിർത്തിയിലേക്ക് ആണ് . അയണ്‍ഡോം സുരക്ഷാ കവചം മറികടന്ന് ആയിരക്കണക്കിന് ഹമാസുകൾ ഇസ്രായേലില്‍ കടന്നുകയറിയത് ഇത്തരം തുരങ്കങ്ങളിലൂടെയാണ്
തുരങ്കങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്‌പോഞ്ച് ബോംബുകള്‍ ഇന്നോ നാളോയോ പ്രയോഗിച്ചുതുടങ്ങുമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .ഇസ്രയേൽ സേന 2021 മുതൽ ഇത്തരം ബോംബുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha



























