തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ദമ്പതികളെ കൊലപ്പെടുത്തി...

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിനം ദമ്പതികളെ കൊലപ്പെടുത്തി. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മാരിസെല്‍വം (23), കാര്‍ത്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരേ വിഭാഗത്തില്‍പ്പെട്ടവരാണ്. യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ
വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മാവനെ സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് .
ഷിപ്പിങ് കമ്പനിയിലാണ് മാരിസെല്‍വം ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 30നാണ് ഇയാള്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍വച്ച് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























