അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്

അഴിമതികേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ് ഗഡിലും ഇഡി റെയ്ഡ്. ജല്‍ജീവന്‍ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്.
ഛത്തീസ്ഗഡില്‍ ഓണ്‍ലൈന്‍ വാതുവെയ്പ് കുംഭകോണകേസിലാണ് ഇഡി റെയ്ഡ്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് രണ്ടിടത്തും റെയ്ഡ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തീസ്ഗഡും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളില്‍ ഇഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. പല കേസുകള്‍ ഇഡി അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇന്ന് റെയ്ഡ് സംസ്ഥാനങ്ങളില്‍ തുടരുന്നത്.
ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഡി നല്‍കിയ വിവരം. പ്രധാനമായും ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ ഇഡി റെയ്ഡ്. ഓണ്‍ലൈന്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് കേസിലാണ് ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്.
"
https://www.facebook.com/Malayalivartha



























