Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സാമ്പത്തികമായി പിന്നോക്കം നിന്ന യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു:- മൂന്നാം ദിവസം മൂത്ത മകളെയും, ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തി പിതാവും, സംഘവും...

03 NOVEMBER 2023 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തമിഴ്‌ നാട്ടിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മാരി സെൽവം (23), കാർത്തിക (21) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം നടത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോടെയാണ് ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേയ്‌ക്കെത്തിയ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും തൂത്തുക്കുടി എസ്‌പി പറഞ്ഞു. ഇരുവരും ഒരേ ജാതിയിൽ നിന്നുള്ളവരാണെന്നും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം ആയതിനാലാണ് കാർത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിർത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 30ന് മാരിയും കാർത്തികയും കോവിൽപ്പെട്ടി സ്റ്റേഷനിൽ എത്തിയിരുന്നു.

തുടർന്ന് പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ യുവതിയുടെ അമ്മാവൻ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിപ്പിംഗ് കമ്പനിയിലാണ് കൊല്ലപ്പെട്ട മാരിസെൽവം ജോലി ചെയ്‌തിരുന്നത്. സംഘം കൃത്യത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് മോട്ടോർ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറുപേരെങ്കിലും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാജി, റൂറൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുരേഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോവിൽപട്ടി സ്വദേശികളായ മാരിസെൽവവും കുടുംബവും അടുത്തിടെ മുരുകേശൻ നഗറിലേക്ക് താമസം മാറിയിരുന്നു.

 

കാർത്തികയുടെ പിതാവ് മുത്തുരാമലിംഗവും ബന്ധുക്കളും ഇവരുടെ പ്രണയത്തെ ശക്തമായി എതിർത്തിരുന്നു, കാർത്തിക വീട് വിട്ടിറങ്ങി 3 ദിവസം മുമ്പ് മാരി സെൽവത്തെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പ് മുത്തുരാമലിംഗവും കൂടെയുണ്ടായിരുന്ന ചിലരും മുരുകേശൻ നഗറിലെ മാരി സെൽവത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. 

ഇതിനു പിന്നാലെയാണ് ദമ്പതികളെ ഇന്നലെ കൊലപ്പെടുത്തിയതും. കൊലപാതകവുമായി ബന്ധപ്പെട്ട് കാർത്തികയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. വൈകിട്ട് ആറു മണിയോടെയാണ് മാരി സെൽവത്തിന്റെ മാതാപിതാക്കൾ ജോലിക്ക് പോയത്. 

ദമ്പതികൾ തനിച്ചാണെന്ന് മനസിലായ സംഘം ഈ സമയത്ത് വീട്ടിൽ അരിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി നവ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമിസംഘം രക്ഷപെട്ടു. 

 ഉടൻ സിപ്‌കോട്ട് പോലീസ് സ്‌റ്റേഷനിൽ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. മുത്തുരാമലിംഗത്തിന്റെ മൂന്ന് പെൺമക്കളിൽ മൂത്ത മകളാണ് കാർത്തിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends