Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇസ്രയേലിന്റെ അയണ്‍ഡോമിനെ വെല്ലുന്ന കരുത്തന്‍;ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ വജ്രായുധം പിറക്കുന്നു,ചൈനയും പാകിസ്ഥാനും നെഞ്ചിടിപ്പ് കൂടുന്നു,ശത്രുക്കളെ ഭസ്മമാക്കും ഈ കരുത്തന്‍,ശത്രുക്കളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി

03 NOVEMBER 2023 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെക്കുന്ന പാകിസ്ഥാനും ചൈനയും ഇനി വിറയ്ക്കും. അതിര്‍ത്തിയില്‍ വജ്രായുധം വിന്യസിക്കാന്‍ ഇന്ത്യ. ഇസ്രയേലിന്റെ അയണ്‍ഡോമിനെ പോലും വെല്ലും ഇന്ത്യയുടെ പ്രോജക്ട് കുഷ. പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് കൂടുന്നു ഒപ്പം സേനയ്ക്ക് ആയുധബലവും. 2028-29 ഓടെയാണ് അതിര്‍ത്തിയില്‍ പുതി പ്രതിരോധ സംവിധാനം വിന്യസിക്കുക. ഹാമസിനെ വിറപ്പിക്കുന്ന ഇസ്രയേലിന്റെ അയണ്‍ ഡോമിനെ വെല്ലുന്ന വീരനെന്ന വിവരം പുറത്ത് വന്നതോടെ പാകിസ്ഥാന്റെ ഗ്യാസ് പോയിട്ടുണ്ട്. ഇപ്പോഴും ചൈനയുടെ ആക്രി ആയുധങ്ങളാണ് പാകിസ്ഥാന്റെ പക്കല്‍ ഉള്ളത്. ആയുധക്കരുത്തില്‍ ഇന്ത്യ വളരുന്നത് പാകിസ്ഥാന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. ലഡാക്,അരുണാചല്‍ അതിര്‍ത്തിയില്‍ കണ്ണുവെക്കുന്ന ചൈനയ്ക്കും ഭയം തുടങ്ങി.

350 കിലോമീറ്റര്‍ ദൂരത്ത് വച്ചുപോലും ശത്രുവിനെ തുരത്താന്‍ കഴിയുന്ന ഒരു തദ്ദേശീയ ലോംഗ് റേഞ്ച് സര്‍ഫേസ് ടു എയര്‍ സംവിധാനം ഒരുങ്ങുകയാണ്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയായ 'ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍' ആണ് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി വികസിപ്പിക്കുക. 'പ്രോജക്ട് കുഷ' പദ്ധതിക്ക് വേണ്ടി ഡിആര്‍ഡിഒ 21,700 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വികസിപ്പിച്ച ശേഷം, ശത്രുവിന്റെ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍, സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ എന്നിവ തടയാന്‍ ഇത് പ്രാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുഷ് പദ്ധതിക്ക് കീഴില്‍ വികസിപ്പിച്ച പൂര്‍ണ്ണ തദ്ദേശീയ സാങ്കേതിക പ്രതിരോധ സംവിധാനമായ 'ലോംഗ് റേഞ്ച് സര്‍ഫേസ്ടുഎയര്‍ ഡിഫന്‍സ് സിസ്റ്റം ' ദീര്‍ഘദൂര വ്യോമ നിരീക്ഷണ ശേഷികള്‍ ഉള്‍ക്കൊള്ളുന്നു.

ലോകമെമ്പാടുമുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്!താല്‍ നമ്മുടെ ഈ പ്രതിരോധ സംവിധാനം എല്ലാത്തിലും ഒരുപടി കടന്നു നില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് പറയുമ്പോള്‍ പലരുടെയും മനസില്‍ ആദ്യം വരുന്നത് ഒരുപക്ഷേ ഇസ്രായേല്‍ പ്രതിരോധ സംവിധാനവും അതിന്റെ അയണ്‍ ഡോമും ആയിരിക്കും. ഇന്ത്യക്കാര്‍ക്ക് സന്തോഷകരമായ കാര്യം രാജ്യത്തെ LRSAM സംവിധാനം അയണ്‍ ഡോമിനെയും പരാജയപ്പെടുത്തും എന്നതാണ്. അമേരിക്കയുടെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് അതായത് THAAD, പാട്രിയറ്റ് മിസൈല്‍ സിസ്റ്റം, റഷ്യയുടെ എസ്400 ട്രയംഫ് തുടങ്ങിയവയെ വെല്ലുന്നതാകും നമ്മുടെ സംവിധാനം എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശത്രു മിസൈലുകളെ തിരിച്ചറിയാനും തടയാനും ആകാശത്തില്‍ വച്ചുതന്നെ വെടിവച്ചിടാനും തദ്ദേശീയമായ ഈ എല്‍ആര്‍എസ്എഎം സംവിധാനത്തിന് കഴിയും. 150 മുതല്‍ 350 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുവിനെ ആക്രമിക്കാന്‍ സഹായിക്കുന്ന ദീര്‍ഘദൂര നിരീക്ഷണവും ഫയര്‍ കണ്‍ട്രോള്‍ റഡാറും ഇതില്‍ സജ്ജീകരിക്കും. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 150 മുതല്‍ 350 വരെ കിലോമീറ്റര്‍ അകലെയുള്ള മിസൈലുകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ എല്‍ആര്‍എസ്എഎമ്മിന് കഴിയും. 150 കി.മീ, 250 കി.മീ, 350 കി.മീ ദൂരത്തില്‍ ശത്രുവിനെ ലക്ഷ്യമിടാന്‍ കഴിയുന്ന വിവിധ തരം ഇന്റര്‍സെപ്റ്റര്‍ മിസൈലുകളാണ് ഇതില്‍ സ്ഥാപിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, LRSAMല്‍ വിമാനവും എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റവും സജ്ജീകരിക്കുമെന്ന് ഒരു ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് മിഡ്എയര്‍ മിസൈലുകളെ 350 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍ത്തും. അതായത് ശത്രുക്കള്‍ക്ക് ഇന്ത്യയെ തൊടാന്‍ കഴിയില്ല.

LRSAMല്‍ ഒരു 'ഫയര്‍ കണ്‍ട്രോള്‍' റഡാറും ഉണ്ട്. ഇന്ത്യന്‍ 'എയര്‍ ഡിഫന്‍സ് സിസ്റ്റം' തന്ത്രപരമായി പ്രവര്‍ത്തിക്കും. ഇന്ത്യയുടെ 'അയണ്‍ ഡോമിന്' വ്യോമാതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ കഴിയും. അത് റോക്കറ്റ് ആക്രമണമോ മിസൈലുകളോ ആകട്ടെ, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെട അതിന്റെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. രാജ്യത്തിന്റെ ഗ്രൗണ്ടില്‍ എത്തുന്നതിന് മുമ്പ് LRSAM ആകാശത്ത് വച്ച് തന്നെ ശത്രുവിനെ നശിപ്പിക്കും. ദീര്‍ഘദൂര ഗ്രൗണ്ട് ടു എയര്‍ ആക്രമണങ്ങള്‍ക്കെതിരായ ഈ പ്രതിരോധ സംവിധാനം പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ചെയ്യും. റഡാര്‍ മുഖേന ലക്ഷ്യങ്ങള്‍ തിരിച്ചറിയുക, ആ ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ നീങ്ങുക, മിസൈല്‍ ആക്രമണങ്ങളെ തടസപ്പെടുത്തുക.

ഒരേസമയം ഒന്നിലധികം മിസൈലുകള്‍ വെടിവച്ചിടുന്നതില്‍ തങ്ങളുടെ അയണ്‍ ഡോമിന് 90 ശതമാനം കൃത്യതയുണ്ടെന്നാണ് ഇസ്രായേലിന്റെ അയണ്‍ ഡോം ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെടുന്നത്. ഇത് ശത്രു മിസൈലിനെ തിരിച്ചറിയുകയും വായുവില്‍ വച്ചുതന്നെ നശിപ്പിക്കുകയും ചെയ്യുന്നു. അയണ്‍ ഡോം ഒരു മള്‍ട്ടിലെയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ്, അതില്‍ ശത്രു മിസൈലുകള്‍, യുദ്ധ മാനേജ്‌മെന്റ്, ആയുധ നിയന്ത്രണ സംവിധാനം, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ എന്നിവ തിരിച്ചറിയുന്നതിനുള്ള റഡാര്‍ സംവിധാനമുണ്ട്. ശത്രുക്കളില്‍ നിന്ന് വായുവിലൂടെ വരുന്ന മിസൈലുകള്‍ തിരിച്ചറിയുകയും അതിന്റെ സഞ്ചാരപഥം ശ്രദ്ധിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് അയച്ചതായി തോന്നിയാല്‍ വായുവില്‍ വെച്ച് തന്നെ നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് അയണ്‍ ഡോം പ്രവര്‍ത്തിക്കുന്നത്. ഒരേസമയം ഒന്നിലധികം മിസൈലുകള്‍ തകര്‍ക്കാന്‍ കഴിയുമെന്നാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്.

മൊത്തത്തില്‍, 'അയണ്‍ ഡോമിന്റെ' ഈ തദ്ദേശീയ പതിപ്പ് ഇന്ത്യയുടെ വ്യോമ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ശത്രു മിസൈലുകളെ വളരെ ദൂരെ തകര്‍ത്ത് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും. റഷ്യയില്‍ നിന്ന് സ്വന്തമാക്കിയ മൂന്ന് എസ്400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ ഇന്ത്യക്കുണ്ട് എന്നത് ശ്രദ്ധേയമാണ്. അത്തരത്തിലുള്ള രണ്ട് പ്രതിരോധ സംവിധാനങ്ങള്‍ റഷ്യയില്‍ നിന്ന് ഇനിയും ഇന്ത്യയിലേക്ക് എത്താനുമുണ്ട്. പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഉയരുന്ന ഭീഷണികള്‍ കണക്കിലെടുത്ത് ഇന്ത്യയ്ക്ക് നിലവില്‍ ഇത്തരമൊരു 'വ്യോമ പ്രതിരോധ സംവിധാനം' ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. പാകിസ്ഥാന് ഇത്തരമൊരു പ്രതിരോധ സംവിധാനമില്ലെങ്കിലും ചൈനയ്ക്ക് 'എയര്‍ ഡിഫന്‍സ് സിസ്റ്റം' ഉണ്ട്. അതേസമയം ഇന്ത്യ ഒരു 'എയര്‍ ഡിഫന്‍സ് സിസ്റ്റം' വികസിപ്പിച്ചാലും, അത് എത്ര കുറ്റമറ്റതായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നതും ശ്രദ്ധേയമാണ്. ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഇസ്രായേലിന്റെ 'അയണ്‍ ഡോം' ആദ്യം ആശയക്കുഴപ്പത്തിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഹമാസ് മിസൈല്‍ ആക്രമണത്തെ ഇത് ഫലപ്രദമായി ചെറുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends