ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ

ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. പ്രശസ്തമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയപ്പോഴാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ഞാന്‍ പോരാടുമെന്നായിരുന്നു മറുപടി.
600 വര്‍ഷത്തിന് ശേഷം അയോദ്ധ്യയില്‍ ശ്രീരാമന്റെ പ്രതിഷ്ഠ സാദ്ധ്യമാക്കിയതിന് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ കങ്കണ പ്രശംസിച്ചു. സനാതന ധര്‍മത്തിന്റെ പതാക ലോകമെമ്പാടും ഉയര്‍ത്തപ്പെടണമെന്നും നടി കൂട്ടിച്ചേര്‍ത്തു. കടലിനടിയില്‍ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ തീര്‍ത്ഥാടകര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരവും മുകളില്‍ നിന്ന് കാണാം. ദ്വാരക ഒരു ദിവ്യനഗരമാണെന്നും തനിയ്ക്ക് കൃഷ്ണ നഗരം ഒരു സ്വര്‍ഗം പോലെയാണെന്നും നടി പറഞ്ഞു. അതേസമയം കങ്കണ പ്രധാന വേഷത്തിലെത്തിയ തേജസ് ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് നേരിടുന്നത്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആറ് ദിവസത്തില്‍ 5 കോടി രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം നേടിയത്.
https://www.facebook.com/Malayalivartha



























