പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു... ഹൃദയാഘാതമാണെന്ന് പ്രാഥമിക നിഗമനം

പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണെന്ന് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്‌കൂളിലാണ് സംഭവം നടന്നത്.
രാജ്‌കോട്ടിലെ ജാസ്ദന്‍ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്‌കൂളിലെ വിദ്യാര്‍ഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അധ്യാപകരും സഹപാഠികളും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഗുജറാത്തില്‍ ചെറുപ്പക്കാര്‍ക്കിടയല്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ടായിരുന്നു.
ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്യുമ്പോള്‍ 4 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
"
https://www.facebook.com/Malayalivartha



























