ഇസ്രയേലി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസിന്റെ വെല്ലുവിളി... ഒരൊറ്റ ഹമാസിനെയും ഭൂമുഖത്ത് അവേശിപ്പിക്കില്ലെന്ന ഇസ്രേയില്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു.... യുദ്ധത്തിന്റെ രണ്ടാംമുഖം തുറക്കുമെന്നും നെതന്യാഹു...

ഇസ്രയേലി ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസിന്റെ വെല്ലുവിളി. അങ്ങനെയെങ്കില്‍ ഒരൊറ്റ ഹമാസിനെയും ഭൂമുഖത്ത് അവേശിപ്പിക്കില്ലെന്ന ഇസ്രേയില്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു. ബന്ദികളില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടാല്‍ ഹമാസും ഗാസയും ഭൂമുഖത്ത് അവശേഷിക്കില്ലെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം. മുഴുവന്‍ ബന്ദികളെയും സുരക്ഷിതരായി പുറത്തെത്തിക്കുമെന്നും അതിനുശേഷം യുദ്ധത്തിന്റെ രണ്ടാംമുഖം തുറക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു.ഇസ്രായേലി ബന്ദികളെ മോചിപ്പിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഹസാസ് സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഇസ്രായേല്‍- ഹമാസ് യുദ്ധം ഭയാനകമായ സ്ഥിതിവിശേഷത്തിലേക്ക് കടന്നിക്കുന്നു.
ഇന്ന് ശനിയാഴ്ച ഇസ്രായേലികളുടെ സാബത്ത് ദിവസത്തിലും സൈന്യം വിശ്രമിക്കുന്നില്ല. ആഴ്ചയുടെ ഏഴാം ദിവസം വിശ്രമം എന്ന യഹൂദനിയമത്തിന് അവധികൊടുത്ത് ഈ ഏഴാം ദിവസം ഇസ്രായേലി ഭടന്‍മാര്‍ പോരിഞ്ഞ പോരാട്ടത്തിലാണ്. ഗാസയെ അപ്പാടെ വളഞ്ഞ് ആയിരക്കണക്കിന് ഇസ്രായേലി പട്ടാളക്കാര്‍ ഹമാസുകളെ തെരയുന്നു. ഇനി ഒരു കെട്ടിടമെങ്കിലും ഗാസയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതും ബോംബിട്ടു തകര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ ഗാസയുടെ മുകളിലൂടെ തലങ്ങും വിലങ്ങും പറക്കുന്നു.ഹമാസ് ഒരു മാസത്തോളമായി ബന്ധിയാക്കിവച്ചിരിക്കുന്ന ഇസ്രയേലികളെ മോചിപ്പിക്കാതെ ഒരുതരത്തിലും സമാധാന ചര്‍ച്ചയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതോടെ യുദ്ധം അതിന്റെ തീവ്രമായി ഭാവം കൈവരിച്ചിരിക്കുകയാണ്.
ഗാസ ഇന്നോ നാളെയോ ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നതോടെ ഗാസ മുതല്‍ ഹമാസുകളുടെ തുരങ്കങ്ങള്‍ എന്നേക്കുമായി തകര്‍ക്കുന്ന വന്‍സ്‌ഫോടനങ്ങളിലേക്ക് ഇസ്രായേല്‍ കടക്കുകയാണ്.ഇതിനു മുന്‍പ് ലോകത്തൊരിടൊത്തും പ്രയോഗിച്ചിട്ടില്ലാത്ത അതിമാരക ബോംബുകള്‍ ഇതിനായി ഇസ്രായേല്‍ ഒരുക്കിവച്ചിരിക്കുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിലാണ് ഇസ്രായില്‍ സൈനികര്‍ അടക്കമുള്ളവരെ ബന്ദികളാക്കിയത്. ഇന്നലെ മുതല്‍ അമേരിക്കന്‍ സൈന്യവും ഇസ്രായേലിന്റെ നീക്കങ്ങളില്‍ സഖ്യം ചേര്‍ന്നിരിക്കുകയാണ്. ഹമാസിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ തയാറാക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇസ്രായേല്‍ വെല്ലുവിളിച്ചിരിക്കുന്നു. ഈജിപ്ത്, സിറിയ, ജോര്‍ദനാന്‍ തുടങ്ങി ഏതെങ്കിലും അയല്‍രാജ്യം പാലസ്തീനൊപ്പം ചേരുകയോ സഹായം നല്‍കുകയോ ചെയ്താല്‍ ആ നിമിഷം അവരുമായി യുദ്ധം തുടങ്ങുമെന്നാണ് നെതന്യാഹു പറയുന്നത്.
ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 9500 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇതോടകം ആറായിരം കെട്ടിടങ്ങള്‍ ഇസ്രായേലിന്റെ ബോംബിഗില്‍ തകര്‍പ്പെട്ടതായാണ് കണക്ക്. ഇതില്‍ നാലായിരം കെട്ടിടങ്ങളും ഫ്‌ളാറ്റുകളോ ബഹുനില കെട്ടിടങ്ങളോ ആണെന്നിരിക്കെ ഗാസ മേഖലയില്‍ പാലസ്തീനികളുടെ വാസം അപ്പാടെ ആശങ്കയിലാണ്.യുദ്ധം തീര്‍ന്നാല്‍തന്നെ ചുരുങ്ങിയത് പത്തുവര്‍ഷം കഴിഞ്ഞാലും ഗാസുയുടെ പുനര്‍നിര്‍മാണം സാധ്യമാവുകയില്ല. നിലവില്‍ ബോംബിംഗില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍തന്നെ ചുരുങ്ങിയത് ഒരു വര്‍ഷം വേണ്ടിവരും. ഇത്രയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പറ്റിയ ഇടം ഗാസയിലില്ല. ഇത് കടലില്‍ തള്ളാന്‍ ഇസ്രായേലും അയല്‍രാജ്യങ്ങളും അനുവദിക്കുകയുമില്ല.
ഗാസ ഇസ്രയേല്‍ പിടിയിലേക്ക് കടക്കുമ്പോഴും ബന്ദികളുടെ പേരില്‍ വിലപേശുകയാണ് ഹമാസ്. ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കാനാവില്ലെന്നാണ് ഹമാസ് നിലപാട്. ഇവരെ ഗാസ മുനമ്പിലോ തുരങ്ങളിലോ തടങ്കലില്‍ വച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ നിഗമനം.അതിനിടെ ഗാസാ തെരുവില്‍ നിന്നും തിരിച്ചറിയാത്ത ആയിരത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി യുഎന്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലികളെയും മോചിപ്പിച്ചാല്‍ മാത്രമേ ഗാസായിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ വ്യക്തമാക്കി.
ഇതുവരെ നാലു രണ്ടു ബന്ദികളെ മാത്രമാണ് ഹമാസ് മോചിപ്പിച്ചത്. ഇവരില്‍ രണ്ടു പേര്‍ വയോധികരാണ്. ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന രണ്ട് ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. ഇവര്‍ ഇരുവരും ടെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വയോധികരായ ഭര്‍ത്താക്കന്‍മാര്‍ ഹമാസിന്റെ തടവില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇസ്രായേലിനു പുറമെ അമേരിക്കന്‍ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പൗരന്‍മാരെ മാത്രം മോചിപ്പിക്കേണ്ടതില്ലെന്ന് അമേരിക്ക തീര്‍ത്തു പറയുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന ആംബുലന്‍സിന് നേരെയും ഇന്നലെ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഇതില്‍ 15 പേര്‍ കൊല്ലപ്പെടുകയും അറുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടികളടക്കമാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസായില്‍ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സിന് നേരെ ഇന്നലെ വ്യോമാക്രമണമുണ്ടായതെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. പരിക്കേറ്റവരെ ചികിത്സിക്കാമെന്ന് ഈജിപ്ത് അറിയിച്ചിരുന്നു. ഇവരുമായി റഫാ അതിര്‍ത്തി വഴി ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകും വഴിയാണ് ആക്രമണമുണ്ടായത്.ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാം സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ കണ്ട അമേരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രായേലിന് എല്ലാവിധം സഹായങ്ങളും ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തു.
വടക്കന്‍ ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്‌കൂളിന് നേരെയും ഇസ്രയേല്‍ ആക്രമണമുണ്ടായതില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിനെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നും നിരവധി ഷെല്ലുകള്‍ സ്‌കൂളിലേക്കു പതിച്ചെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ഷിഫയുടെ കവാടത്തില്‍വച്ചും ഗാസയില്‍ തന്നെ അന്‍സാര്‍ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha



























