മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകള്‍... സംഭവത്തില്‍ രണ്ട പേര്‍ അറസ്റ്റില്‍

മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകള്‍ അയച്ചുവെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. മുകേഷ് അംബാനിക്ക് ഒന്നിലധികം വധഭീഷണി ഇമെയിലുകള്‍ അയച്ചതിന് തെലങ്കാനയില്‍ നിന്നുള്ള 19കാരനായ യുവാവാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഷബാദ് ഖാന്‍ (19) എന്ന മറ്റൊരു പ്രതിയെ മുംബൈയിലെ ഗാംദേവി പ്രദേശത്ത് നിന്ന് പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് ഒക്ടോബര്‍ 27 മുതല്‍ തുടര്‍ച്ചയായി ഒരൊറ്റ ഇമെയില്‍ ഐഡിയില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിച്ചു വരികയായിരുന്നു. എല്ലാ ഭീഷണി ഇമെയിലുകളിലും മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ വെടിവച്ചു കൊല്ലുമെന്ന് ഈ മെയിലുകളിലൊന്നില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇരുവരും മുകേഷ് അംബാനിയില്‍ നിന്ന് മോചനദ്രവ്യമായി 20 കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് സമാന ഇമെയിലുകളിലൂടെ തുക 400 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. നേരത്തെ, ഭീഷണി ഇമെയിലുകള്‍ അയക്കാന്‍ ഉപയോഗിക്കുന്ന വിപിഎന്‍ നെറ്റ്വര്‍ക്ക് ബെല്‍ജിയത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
'ഞങ്ങള്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്, ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രാഥമികമായി, ഇത് ഗുരുതരമല്ലെന്നാണ് സൂചന, പക്ഷേ പ്രതി ഉപയോഗിച്ച ഇമെയിലുകളെയും നെറ്റ്വര്‍ക്കിനെയും കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ഞങ്ങള്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























