ഛത്തിസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. നേതാവ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.നാരായണ്‍പുര്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കൊല്ലപ്പെട്ട ദുബെ. കൗശല്‍നാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം.
കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു,. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ ബി.ജെ.പി അപലപിച്ചു.
''ഛത്തീസ്ഗഢ് ബി.ജെ.പിയുടെ നാരായണ്‍പൂര്‍ അസംബ്ലി കണ്‍വീനറും നാരായണ്‍പൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ രത്തന്‍ ദുബൈ ജിയെ പ്രചാരണത്തിനിടെ നക്‌സലൈറ്റുകള്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ അതിയായ ദുഃഖമുണ്ടെന്നും പാര്‍ട്ടി മുഴുവന്‍ ഈ ഭീരുത്വത്തെ അപലിപിക്കുന്നു എന്ന് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ബി.ജെ.പി നേതാവ് ഓം മാത്തൂര്‍ എക്സില്‍ കുറിച്ചു. നേരത്തെ ഒക്ടോബര്‍ 20ന് മൊഹ്ലാന്‍പുര്‍ അംബാഗഡ് ചൗക്കി ജില്ലയിലെ സര്‍ഖേദ ഗ്രാമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ബിര്‍ജു തരാമിനെ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























