നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു....പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു....10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം....

നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. അതിശക്തമായ ഭൂകമ്പമാണ് നേപ്പാളിലെ രുക്കും ജില്ലയിൽ ഉണ്ടായത്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.10 കിലോമീറ്റർ ആഴത്തിലാണ് റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും രാത്രി ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി പോലീസ് ഉദ്യോഗസ്ഥനായ നർവരാജ് ഭട്ടാറൈയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. അർധരാത്രിയിൽ രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നെന്നും എങ്കിലും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥനായ ഹരീഷ് ചന്ദ്ര ശർമ്മ പറഞ്ഞു.നേപ്പാളിനുവേണ്ടി സാധ്യമാകുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേപ്പാളിലെ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിലും നാശനഷ്ടങ്ങളുണ്ടായതിലും അതിയായ ദുഖമുണ്ട്. സാധ്യമാകുന്ന എല്ലാ സഹായവും നേപ്പാളിന് വേണ്ടി ചെയ്യും. അവിടുത്തെ ജനങ്ങളോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്, ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ, മോദി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.അതേസമയം ഇന്നലെയുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ദല്‍ഹിയടക്കം ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പനം ഒരു മിനിറ്റിലധികം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍ സി എസ്) ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.ഭൂകമ്പത്തില്‍ ഭയപ്പെട്ടവര്‍ പുറത്തേക്കിറങ്ങി. കെട്ടിടങ്ങളില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22 ന് നേപ്പാളിന്റെ തലസ്ഥാനത്തിനടുത്തുള്ള കുന്നിന്‍ പ്രദേശമായ ധാഡിംഗ് ജില്ലയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ചില തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. നവംബറില്‍, ഡോട്ടി ജില്ലയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
2015 ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 12,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1 ദശലക്ഷം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മേഖലയില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. ഈ വര്‍ഷം ഒക്ടോബര്‍ 15 ന് ദല്‍ഹിയിലും എന്‍സിആറിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























