യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. അദ്ധ്യാപകന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി

മാളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. അദ്ധ്യാപകന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങി. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് 61കാരനായ പ്രതി അശ്വിത് നാരായണന്‍ അഡി. ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയത്. ബസവേശ്വര നഗര്‍ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയില്‍ പ്രധാനാദ്ധ്യാപകനായി ജോലി നോക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിനറെ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സമയത്ത് മാളിലുണ്ടായിരുന്നയാളാണ് വീഡിയോ പകര്‍ത്തിയത്. ആദ്യം അബദ്ധത്തില്‍ യുവതിയെ സ്പര്‍ശിച്ചതാകാമെന്ന് കരുതിയെങ്കിലും ഇയാള്‍ സ്ത്രീകള്‍ കൂട്ടമായി നിന്ന മറ്റൊരു സ്ഥലത്തേക്ക് പോയതോടെ ദൃശ്യങ്ങള്‍ മാളിലെ സുരക്ഷാ ജീവനക്കാരന് കൈമാറുകയായിരുന്നു. പിന്നാലെ മാള്‍ മാനേജര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിലെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























