വായു നിലവാരത്തില്‍ രാജ്യതലസ്ഥാനം ലോകത്തെ ഏറ്റവും മോശം നഗരമായി... സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്ക്. വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം പരിഗണനയില്‍, നിയന്ത്രണങ്ങളിങ്ങനെ....

പുകമഞ്ഞുകൂടി നിറഞ്ഞതോടെ ഉച്ചകഴിഞ്ഞാല്‍ തെരുവുകളില്‍ കാഴ്ചയും അടഞ്ഞ നിലയാണ്.നാലാംദിവസവും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കളുമായി വരുന്നവ ഒഴികെ എല്ലാ ഡീസല്‍ ട്രക്കുകളും നിരോധിച്ചിട്ടുണ്ട്. പ്രൈമറി സ്‌കൂളുകള്‍ 10 വരെ അടച്ചു. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ നിര്‍ദ്ദേശം. അമ്പതുശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് അറ്റ് ഹോം ഡ്യൂട്ടിയിലേക്ക് മാറും.
മലിനീകരണ തീവ്രതയുടെ നാലാം ഘട്ടമായ സിവിയര്‍ പ്ലസ് കാറ്റഗറി 48 മണിക്കൂറിലേറെ നീണ്ടാല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളാണിവ .ഇന്ന് ലോകകപ്പ് ക്രിക്കറ്റിലെ ശ്രീലങ്ക - ബംഗ്ലാദേശ് മല്‍സരം അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കേണ്ടതാണ്. മത്സരം നടത്തണോ വേണ്ടയോ എന്ന് ഇന്നേ തീരുമാനിക്കൂകയുള്ളൂ. ശനിയാഴ്ചത്തെ പരിശീലനം ഉപേക്ഷിച്ചിരുന്നു.വായു മലിനീകരണം വ്യാപാരമേഖലയെയും ബാധിച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിക്കണമെന്ന് ചേംബര്‍ ഒഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha