നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു...

നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഛത്തീസ്ഗഢില്‍ രണ്ടുഘട്ട വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് നാളെ.
മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ ഇന്നലെ തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിരുന്നു. ജാതി സെന്‍സസ്, എല്‍.പി.ജി സബ്‌സിഡി എന്നിവയടക്കം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്നലെ പുറത്തിറക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയുടെ സ്റ്റാര്‍ പ്രചാരകന്‍. ഇന്നലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് ഷോയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്‌കൂട്ടര്‍ റാലിയും നടത്തി. ബസ്തറില്‍ അതീവജാഗ്രതഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് മേഖലയായ ബസ്തറിലെ 12എണ്ണം അടക്കം 20 സീറ്റുകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.
5304 ബൂത്തുകളില്‍ 2900 എണ്ണം മാവോയിസ്റ്റ് മേഖലയിലാണ്. അതില്‍ തന്നെ മാവോയിസ്റ്റ് ഭീഷണിയുള്ള 150 ബൂത്തുകളിലേക്ക് ഹെലിക്കോപ്റ്ററിലാണ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും കൊണ്ടുപോകുന്നത്. കേന്ദ്ര സേന അടക്കം വന്‍സുരക്ഷാ സന്നാഹമുണ്ട്. നവംബര്‍ 17നാണ് സംസ്ഥാനത്തെ രണ്ടാംഘട്ടം വോട്ടിംഗ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന് നടക്കും.
"
https://www.facebook.com/Malayalivartha



























