സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലിക്ക് ഉഗ്രന്‍ ബോണസ് വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലിക്ക് ഉഗ്രന്‍ ബോണസ് വാഗ്ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ആഘോഷത്തിന് മുന്നോടിയായി എല്ലാ തസ്തികയിലെയും ജീവനക്കാര്‍ക്ക് 7000 രൂപയാണ് ബോണസായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം നടത്തിയത്. 80,000 ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനായി 56 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
'തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനുളള ശ്രമം ഭാവിയിലും തുടരും' അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
അതേസമയം, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 5000 തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. ഈ മാസം ആദ്യമായിരുന്നു പ്രഖ്യാപനം.
https://www.facebook.com/Malayalivartha


























