കരുത്തറിയിച്ച് പ്രതിരോധസേന...ഇനി ശത്രുക്കളുടെ മുട്ട് വിറയ്ക്കും...റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും പരീക്ഷിച്ച് സൈന്യം; ശക്തനായി രുദ്ര.. പർവതനിരകളിൽ കരുത്ത് കാട്ടാൻ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് വിക്ഷേപിച്ചത്....

ഇപ്പോൾ നിലവിലുള്ള സംവിധാനം പ്രകാരം ഇന്ത്യൻ സൈന്യം മൂന്നു വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. കര, വ്യോമ, നാവിക സേനയ്ക്ക് ഇന്ത്യയിൽ പലയിടങ്ങളിലായി അവരുടെ പല കമന്റുകളുണ്ട്. അനുദിനം ശക്തമായി പ്രതിരോധ സേന. ന്യൂ ജനറേഷൻ റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചു. യുദ്ധ ഹെലികോപ്റ്ററായ രുദ്രയിൽ നിന്നായിരുന്നു സൈന്യത്തിന്റെ പരീക്ഷണം. പർവതനിരകളിൽ കരുത്ത് കാട്ടാൻ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് വിക്ഷേപിച്ചത്.തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ അറ്റാക്ക് ഹെലികോപ്റ്ററാണ് രുദ്ര. ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപന ചെയ്തതാണ് രുദ്രയെ.
അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവിന്റെ ആയുധവത്കൃത പതിപ്പാണ് ഇത്. 5.8 ടൺ ഭാരമുള്ള മൾട്ടി-റോൾ ഹെലികോപ്റ്റിന് ശക്തി പകരുന്നത് രണ്ട് എഞ്ചിനുകളാണുള്ളത്.നിരീക്ഷണം, സൈനിക ഗതാഗതം, ടാങ്ക്- രഹിത യുദ്ധം എന്നിങ്ങനെ വിവിധ ദൗത്യങ്ങളിലാണ് രുദ്രയെ വിന്യസിക്കുന്നത്. കരസേനയിൽ നിലവിൽ 180 ധ്രുവ് ഹെലികോപ്റ്ററുകളാണുള്ളത്. 60 എണ്ണം സെെന്യത്തിലും 75 എണ്ണം വ്യോമസേനയിലും 23 എണ്ണം നാവികസേനയിലും ബാക്കി കോസ്റ്റ് ഗാർഡിലും വിന്യസിച്ചിരിക്കുന്നു.കഴിഞ്ഞ ദിവസം മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരുന്നു.കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് സൈന്യം വിന്യസിക്കുക.
2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുന്നതെന്നാണ് വിവരം. സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകൾ, ഹെൽഫയർ ലോംഗ്ബോ എയർ-ടു ഗ്രൗണ്ട് മിസൈലുകൾ, തോക്കുകൾ, റോക്കറ്റുകൾ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. ശത്രുവിനെ നേരിടുന്നതിൽ അസമാന്യ കഴിവാണ് ഈ ഹെലികോപ്റ്ററുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ‘വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.അമേരിക്കൻ ട്വിൻ -ടർബോഷാഫ്റ്റ് ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ. 2020 ഫെബ്രുവരിയിലാണ് 5,691 കോടി രൂപയുടെ കരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുക. 2015-ൽ ഒപ്പുവെച്ച 13,952 കോടി രൂപയുടെ പദ്ധതി പ്രകാരം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതുവരെ 22 യുദ്ധവിമാനങ്ങൾ ലഭിച്ചിട്ടുണ്ട്.
വ്യോമക്രാമണത്തെ നേരിടാൻ സൈന്യത്തെ സഹായിക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് കഴിയും. വളരെ ദൂരയുള്ള ശത്രുവിനെ കണ്ടെത്താൻ അപ്പാച്ചെയ്‌ക്കുള്ള കഴിവ് അപാരമാണ്.വായുവിലും ഭൂമിയിലും ഒരേ രീതിയിൽ പ്രതിരോധം തീർക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. പ്രതികൂല കാലാവസ്ഥയിലും രാത്രിയിലുമൊക്കെ പ്രവർത്തിക്കാനുള്ള ശേഷി സൈന്യത്തിന് മുതൽകൂട്ടാകും. വ്യത്യസ്ത ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും അപ്പാച്ചെയ്‌ക്കുണ്ട്. സബ്-സിസ്റ്റത്തിന്റെ ഭാഗമായി 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിൻ ഗണ്ണും ഹെലികോപ്റ്ററിലുണ്ട്. 360 ഡിഗ്രിയിൽ കറങ്ങുന്ന ഫയർ കൺട്രോൾ റഡാറും ലക്ഷ്യം കണ്ടെത്തുന്നതിനും രാത്രി കാഴ്ച നൽകാനുമായി ഹെലികോപ്റ്റിന്റെ മുൻവശത്തായി സെൻസർ സ്യൂട്ടുമുണ്ട്.ഇന്ത്യൻ സായുധ സേന ഉൾപ്പെടുന്ന മൂന്നാമത്തെ ഐക്കൺ ഹെലികോപ്റ്ററാണ് അപ്പാച്ചെ. റോട്ടറും ഐക്കണും ഉൾപ്പെടുന്ന ഹെലികോപ്റ്റുകളെയാണ് ഐക്കൺ ഹെലികോപ്റ്റർ എന്ന് വിളിക്കുന്നത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ 156 പ്രചണ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ കൂടി തദ്ദേശീയമായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് അപ്പാച്ചെയുടെ വിന്യാസം.
https://www.facebook.com/Malayalivartha


























