ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം...ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ...ഹമാസ് ഭീകരരെ ധീരന്മാരെന്ന് വിശേഷിപ്പിച്ച് ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ്...'സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ സ്വാതന്ത്ര്യ സമര സേര സേനാനികൾ എന്നാണ് വിളിക്കേണ്ടത്....'

ഇസ്രയേൽ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് ഭീകരരെ ധീരന്മാരെന്ന് വിശേഷിപ്പിച്ച് ജാമിയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി. മുസ്ലീം പുരോഹിതന്മാർക്ക് ഏറെ സ്വാധീനമുള്ള ജെയുഎച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം സംഘടനകളിലൊന്നാണ്. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അർഷാദിന്റെ പ്രസ്താവന. ഹമാസ് തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടുന്നവരായതിനാൽ അവരെ ഒരിക്കലും ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അർഷാദ് മദനി പറയുന്നു.” സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരെ സ്വാതന്ത്ര്യ സമര സേര സേനാനികൾ എന്നാണ് വിളിക്കേണ്ടത്.
അവർ ഒരിക്കലും തീവ്രവാദികളല്ല. ഇസ്രായേൽ എന്ന രാജ്യം കൊള്ളക്കാരുടേത്. അവർ പാലസ്തീന്റെ സ്ഥലങ്ങൾ അനധികൃതമായി പിടിച്ചടക്കുകയാണ്. ലോകത്തിന് മുഴുവൻ ഈ സത്യം അറിയാം. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് പാലസ്തീനിലെ ജനങ്ങൾ ഇപ്പോൾ പോരാടുന്നത്.ഹമാസിന്റെ ധൈര്യം എല്ലാക്കാലത്തും പ്രശംസനീയമാണ്. അവർ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇസ്രായേലിലെത്തി ആക്രമണം നടത്തിയത്. അസാധാരണമായ പ്രവർത്തിയാണിത്.സ്വന്തം ജീവൻ ബലി കൊടുത്തും അവർ ഈ ത്യാഗങ്ങൾ ചെയ്യുന്നത് കൊള്ളക്കാരിൽ നിന്നും പാലസ്തീനെ രക്ഷിക്കാനാണ്. താലിബാനെ മുൻപ് എല്ലാവരും ഭീകരർ എന്ന് വിളിക്കുമായിരുന്നു. എന്നാൽ അഫ്ഗാനിൽ അവർ അധികാരത്തിൽ വന്നതോടെ ഈ അഭിപ്രായം മാറി. താലിബാനെ ഇപ്പോൾ ആരും ഭീകരർ എന്ന് വിളിക്കാറില്ല. അതുപോലെ ഹമാസിനേയും ഭീകരർ എന്ന് വിളിക്കേണ്ട കാര്യമില്ലെന്ന് ലോകം മനസിലാക്കുമെന്നും” അർഷാദ് പറയുന്നു.
വെടി നിർത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടർ വില്യം ബേർൺസും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദർശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുർക്കി നേതൃത്വവുമായി ചർച്ച നടത്തും. വേണ്ടി വന്നാൽ ലബനോനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും അതിന് ഒരുങ്ങിയിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ലബനോനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കാറിന് നേരെ മിസൈൽ തൊടുക്കുകയായിരുന്നു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ മരണ സംഖ്യ 9770 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ നാലായിരത്തിൽ അധികം പേർ കുട്ടികളാണ്.ഹമാസ് ഭീകരർ ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 240ലധികം ആളുകളെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്.
ഇവരെ സുരക്ഷിതരായി എത്രയും വേഗം രാജ്യത്തേക്ക് തിരികെ എത്തിക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും പരിഗണന കൊടുക്കുന്നതെന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.ബന്ദികളാക്കപ്പെട്ടവരെ ഇസ്രായേലിലേക്ക് തിരികെ എത്തിക്കാതെ വെടിനിർത്തൽ സംഭവിക്കാൻ പോകുന്നില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. റാമോൺ എയർഫോഴ്‌സ് ബേസിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ സുഹൃത്തുക്കളോടും ശത്രുക്കളോടും ഇക്കാര്യം ആവർത്തിച്ച് പറയുകയാണ്. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ഞങ്ങൾ പോരാടും. മറ്റൊരു ബദൽ മാർഗം ഇവിടെ ഉണ്ടാകാൻ പോകുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha


























