സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനം.... ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനം.... ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ആശങ്ക അറിയിച്ച മോദി സമാധാനം പുനഃസ്ഥാപിക്കേണ്ടത് സുപ്രധാനമാണെന്ന് വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി തന്നെയാണ് വിവരം പങ്കുവച്ചത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തേയും പശ്ചിമേഷ്യയിലെ പ്രതിസന്ധികളേയും കുറിച്ച് ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി.
ഭീകരാക്രമണവും സംഘര്‍ഷവും സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. സംഘര്‍ഷം തടയുന്നതിനൊപ്പം മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കുകയും വേണം. സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നത് ഏറെ സുപ്രധാനമാണ്.- മോദി കുറിക്കുകയും ചെയ്തു. ഇന്ത്യ - ഇറാന്‍ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി സ്വാഗതാര്‍ഹമാണെന്നും വ്യക്തമാക്കി മോദി .
അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരിച്ച പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 10000 കടന്നു.
ഗാസയില്‍ മാത്രം 10,022 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 4,104 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. പലസ്തീന്‍ ആരോഗ്യ വകുപ്പാണ് കണക്കുകള്‍ പുറത്തു വിട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 152 പേരും മരിച്ചു. ഒക്ടോബര്‍ ഏഴിലെ സംഭവത്തിനു ശേഷമുള്ള ആക്രമണങ്ങളിലാണ് ഇത്രയും മരണം. ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha


























