ഹമാസിന് ഡെഡ് ലൈൻ ബന്ദികളെ വിട്ടയയ്ക്കാൻ,ഒരൊറ്റ മണിക്കൂർ മാത്രം ഇസ്രായേൽ വിധി തീർപ്പാക്കുന്നു..ഇനി സംഭവിക്കുന്നത്

ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം വലിയ ഭീകരപ്രവര്‍ത്തനം തന്നെയാണ് . ഇപ്പോൾ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പ് ആയിട്ടുണ്ടെന്നു യു എൻ പോലും ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഈ ഒരാവസ്ഥയ്ക്ക് കാരണമായത് ഹമാസ് നടത്തിയ അതിക്രമം ആണെന്നതിൽ സംശയമില്ല. ഇസ്രായേൽ അന്നുമുതൽ ആവശ്യപ്പെടുന്നത് ഒന്നേ ഉള്ളു . ഇസ്രായേലിൽ നിന്നും ബന്ദികളാക്കിയവരെ മോചിപ്പിക്കുക . പക്ഷെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചിട്ടില്ല .റോക്കറ്റാക്രമണം നടന്ന് 24 മണിക്കൂറുകൾക്കകം ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു ഇസ്രായേൽ.കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലാനും തുടങ്ങി. ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. അവർ ഇസ്രയേലി സൈനികരെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്‌തു.
പക്ഷെ ഇതിനെതിരെ ഇസ്രായേൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ അമേരിക്കയും യു എന്നും ഉൾപ്പടെ വെടിനിർത്തലിന് ആഹ്വനം ചയ്യാൻ തുടങ്ങി . ഇസ്രയേൽ- ഗസ്സ യുദ്ധത്തിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഒരുപാട് മനുഷ്യക്കുരുതികൾ നടന്നെങ്കിലും ഗസ്സയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ് ഇസ്രായേൽ സൈന്യം. ലബനാൻ അതിർത്തി പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കൂടൂതൽ ശക്തമാക്കുകയാണ്. അതേസമയം വെടിനിർത്തൽ സാധ്യത തള്ളിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത് പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച് മടങ്ങി
മാനുഷികസഹായം എത്തിക്കാനായി ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആശയം ഇസ്രായേലിന്റെ സഖ്യകക്ഷിയായ യു.എസ് മുന്നോട്ടുവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു. തന്ത്രപരമായ ചെറിയ വെടിനിർത്തലുകൾ മുൻപും ചെയ്തിട്ടുണ്ടെന്ന് നെതന്യാഹു മറുപടി നൽകി. ഒരു മണിക്കൂർ ഇവിടെയും ഒരു മണിക്കൂർ അവിടെയും എന്ന നിലയ്ക്കുള്ള വെടിനിർത്തലാണു ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ചരക്കുകയും മാനുഷികസഹായങ്ങളും എത്തിക്കാനും തങ്ങളുടെ ബന്ദികൾക്ക് ഗസ്സ വിടാനുമുള്ള സാഹചര്യം പരിശോധിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഒരുമണിക്കൂർ 'തന്ത്രപരമായ വെടിനിർത്തൽ' പരിഗണിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി..
മാനുഷിക സഹായങ്ങൾ എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനുമായാണ് ഒരു മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതെന്നാണ് നെതന്യാഹു വെളിപ്പെടുത്തിയത്. വിശാലാർത്ഥത്തിലുള്ള വെടിനിർത്തൽ ഇസ്രായേലിന്റെ യുദ്ധനീക്കങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ആക്രമണത്തിന് തുടക്കമിടുമ്പോൾ ഇസ്രായേലിനെതിരെ ഹമാസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നിരവധി ഭീകരസംഘടനകളാണ് ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ പൊരുതുന്നത്. ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ്, ഹൂതി വിമതർ എന്നീ സംഘടനകൾ ഉൾപ്പടെ ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സമാനമായ രീതിയിലാണ് ഹമാസിന്റെ ആക്രമണരീതികളെന്ന് ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കി
ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു . ‘ദിവസവും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ഇതിനകം 4,100-ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി’ -ന്യൂയോർക്ക് സിറ്റിയിലെ യുഎൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു
"മൂന്ന് പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന മറ്റേത് സംഘർഷങ്ങളിലും കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ മാധ്യമപ്രവർത്തകർ നാലാഴ്ചയ്ക്കുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടു. നമ്മുടെ സംഘടനയുടെ (യു.എൻ) ചരിത്രത്തിൽ മറ്റേത് ഘട്ടത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ജീവനക്കാർ ഗസ്സയിൽ കൊല്ലപ്പെട്ടു.
"ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ, പള്ളികൾ, ചർച്ചുകൾ, അഭയകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള യുഎൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തുന്നു. അവിടെ ആരും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടക്കുന്നത്. ഇൻകുബേറ്ററുകളിൽ കഴിയുന്ന നവജാത ശിശുക്കളും ലൈഫ് സപ്പോർട്ടിലുള്ള രോഗികളും ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ മരിക്കും. ഇത് മനുഷ്യരാശിയുടെ പ്രതിസന്ധിയാണ്” -ഗുട്ടെറസ് പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രിയും ഗസ്സയിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. വീണ്ടും ആശുപത്രികൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നു. ഗസ്സ സിറ്റിയിലെ നാസർ ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അൽ ഖുദ്‌സ്, അദ്‌വാൻ ആശുപത്രികൾക്കുസമീപം നടന്ന ആക്രമണങ്ങളിൽ രണ്ട് ഫലസ്തീനികൾക്കും ജീവൻ നഷ്ടമായി. ഇതിനിടെ ഗാസയിലെ നിരവധി ഹമാസ് കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തു. കഴിഞ്ഞ ദിവസം മാത്രം 450ഓളം ഹമാസ് കേന്ദ്രങ്ങളാണ് ഐഡിഎഫ് വ്യോമാക്രമണത്തിലൂടെ നിലംപരിശാക്കിയത്. ഇവയിൽ ഹമാസിന്റെ നിരീക്ഷണ പോസ്റ്റുകളും പരിശീലന ക്യാമ്പുകളും ഉൾപ്പെടുന്നു. കൂടാതെ ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണം ഗൂഢാലോചന നടത്തിയ, സൂത്രധാരണം ചെയ്ത, നിരവധി ഭീകരരെയും ഐഡിഎഫ് വകവരുത്തി. ഞായറാഴ്ച നടന്ന ഐഡിഎഫ് ആക്രമണത്തിൽ സെൻട്രൽ ക്യാമ്പ് ബ്രിഗേഡിന്റെ കമാൻഡർമാരിൽ ഒരാളായ വെയ്ൽ അസീഫയെയും ഐഡിഎഫ് വധിച്ചു.
ഏതായാലും ബന്ദികളുടെ പുറത്തു കടക്കല്‍ സുഗമമാക്കുന്നതിനായി ‘തന്ത്രപരമായ ചെറിയ ഇടവേള’ പരിഗണിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം, വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാക്കണമെന്ന അന്താരാഷ്ട്ര തലത്തിലുള്ള ആവശ്യം നെതന്യാഹു നിരസിച്ചു. എന്നാൽ കൂടുതൽ തീക്ഷ്ണമായ യുദ്ധത്തിലേക്ക് കടക്കുകയാണെന്നും ഹമാസ് കേന്ദ്രങ്ങൾ പൂർണമായും വളഞ്ഞതായും കനത്ത ആക്രമണത്തിലൂടെ തുരങ്കങ്ങൾ തകർക്കുമെന്നും സൈന്യം ഇസ്രായേൽ ഉറപ്പിച്ചുപറയുന്നു . ഞങ്ങളുടെ ബന്ദികളെ, വ്യക്തിഗത ബന്ദികളെ വിട്ടയക്കാനുമുള്ള സമയം മാത്രമാണ് നൽകുന്നതെന്ന് നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കിv
https://www.facebook.com/Malayalivartha


























