ദീപാവലിക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വെ

ദീപാവലി തിരക്ക് പരിഗണിച്ച് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സതേണ്‍ റെയില്‍വെ. ട്രെയിന്‍ നമ്ബര്‍ 06062 നാഗര്‍കോവില്‍ -മംഗലാപുരം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ നവംബര്‍ 11, 18, 25 തീയതികളില്‍ സര്‍വീസ് നടത്തും. 2.45 ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം പുലര്‍ച്ചെ 5. 15 ന് മംഗലാപുരത്ത് എത്തും.
ട്രെയിന്‍ നമ്ബര്‍ 06063 മംഗലാപുരം - താമ്ബരം ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ , നവംബര്‍ 12, 19, 26 തീയതികളില്‍ സര്‍വീസ് നടത്തും. രാവിലെ 10 മണിക്ക് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ തൊട്ട് അടുത്ത ദിവസം 5.10 ന് താമ്ബരത്ത് എത്തി ചേരും.
https://www.facebook.com/Malayalivartha


























