അറ്റകുറ്റപ്പണിക്കിടെ വിമാനത്തിൽ നിന്ന് വഴുതി വീണു, എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം....!!!

യാത്രക്കാരുടെ സുരക്ഷക്കാണ് ഏതൊരു വിമാന കമ്പനിയും പ്രഥമ പരിഗണന നൽകുന്നത്. അതിനാൽ വിമാനത്തിൽ അടിക്കടി പരിശോധന നടത്താറുണ്ട്. ഇപ്പോൾ എയർ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം സംഭവിച്ചിരിക്കുകയാണ്. വിമാനത്തിൽ നിന്ന് വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം ഉണ്ടായത്. വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍നിന്ന് റാം പ്രകാശ് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. ടെർമിനൽ-3 യിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം.
നവംബർ 6,7 തീയതികളിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന റാം പ്രകാശ് സിങ് എന്ന സീനിയർ സൂപ്രണ്ട് സർവീസ് എഞ്ചിനീയറാണ് വിമാനത്തിന്റെ റാഡോമിൽ നിന്ന് വഴുതി വീണത്. നിലത്തേക്ക് വീണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ എയർ ഇന്ത്യ സ്റ്റാഫ് ഇദ്ദേഹത്തെ മെഡന്‍റ ഹോസ്പിറ്റലിലും അവിടെ നിന്ന് മണിപ്പാൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. റാം പ്രകാശ് സിങ്ങിന്‍റെ മരണത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ക്രൈം ടീമും ഫോറൻസിക് സംഘവും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം നേരത്തെ പറക്കാനൊരുങ്ങിയ എയർഇന്ത്യ വിമാനത്തിൽ നിന്ന് വീണ് എയർ ഹോസ്റ്റസിന് പരിക്കേറ്റ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്. അപകടത്തിൽ 53കാരിയായ എയര്‍ഹോസ്റ്റസിന് ഗുരുതര പരുക്കാണ് ഉണ്ടായത്. 30 അടി താഴ്ചയിലേക്കാണ് അവര്‍ വീണത്.
കാലുകൾക്ക് പരിക്കേറ്റ ഹർഷ ലോബോയെ (53) നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടേക്ക് ഓഫിനിടെ വിമാനത്തിന്റെ വാതിൽ അടയ്ക്കുന്നതിനിടയിലാണ് അപകടം നടന്നത്. മുംബയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ 864 വിമാനത്തിൽ നിന്നാണ് എയർഹോസ്റ്റസ് വീണത്. വിമാനത്തിന്റെ ഗോവണിപ്പടി മാറ്റിയതിന് ശേഷം എൽ 5 വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ വിടവിലൂടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha


























