ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേര്‍ പേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച രാത്രി രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഡല്‍ഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ് വേയില്‍ ജാര്‍സ മേല്‍പ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടര്‍ 10ലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്കെല്ലാം 30 മുതല്‍ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആകാശത്തേക്ക് പുക ഉയരുന്നതിനൊപ്പം ബസ് പൂര്‍ണമായി എരിയുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























