മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി റെയ്‌ഡ്.... 44 പേരെ അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു...വിവിധയിടങ്ങളിൽ നിന്നായി അഞ്ച് മനുഷ്യക്കടത്ത് മൊഡ്യൂളുകളും എൻഐഎ തകർത്തു...

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്‌ഡ്. ബുധനാഴ്ച എൻഐഎ നടത്തിയ റെയ്ഡുകളിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.വിവിധയിടങ്ങളിൽ നിന്നായി അഞ്ച് മനുഷ്യക്കടത്ത് മൊഡ്യൂളുകളും എൻഐഎ തകർത്തു. , കേന്ദ്ര അന്വേഷണ ഏജൻസി ഒന്നിലധികം സ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ അഞ്ച് താവളങ്ങളും തകർത്തു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (ബിഎസ്‌എഫ്) സംസ്ഥാന പോലീസ് സേനയുടെയും സംയുക്ത സഹകരണത്തോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്.
ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂർ, ജയ്പൂർ എന്നിവിടങ്ങളിലെ എൻഐഎ ഓഫീസുകളിൽ നാല് മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ്, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 55 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടത്തിയത്.ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എൻഐഎ വക്താവ് അറിയിച്ചു.ഈ വർഷം സെപ്റ്റംബർ ഒമ്പതിന് അസം പോലീസിന്റെ പ്രത്യേക ദൗത്യ സേന (എസ്ടിഎഫ്) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. റോഹിങ്ക്യൻ വംശജർ ഉൾപ്പെടെ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിന് ഉത്തരവാദികളായ മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടാണിതെന്നും അധികൃതർ പറഞ്ഞു. ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്.
കേസിന്റെ അന്താരാഷ്‌ട്ര-അന്തർസംസ്ഥാന ബന്ധം തിരിച്ചറിഞ്ഞ് ഒക്ടോബർ ആറിന് എൻഐഎ ഔദ്യോഗികമായി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്ത് ശൃംഖല തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.തിരച്ചിലിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, പെൻഡ്രൈവുകൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കൾ കണ്ടെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. വ്യാജമെന്ന് സംശയിക്കുന്ന ആധാർ കാർഡുകളും പാൻ കാർഡുകളും ഉൾപ്പെടെ നിരവധി തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു. 20 ലക്ഷം രൂപയും 4,550 യുഎസ് ഡോളറിന്റെ വിദേശ കറൻസി നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ തുടങ്ങിയ രേഖകളും കണ്ടെടുത്തു .
44 പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ത്രിപുരയിൽ 21, കർണാടകയിൽ 10, അസമിൽ അഞ്ച്, പശ്ചിമ ബംഗാളിൽ മൂന്ന്, തമിഴ്‌നാട്ടിൽ രണ്ട്, പുതുച്ചേരിയിൽ ഒന്ന്, തെലങ്കാനയിൽ ഒന്ന്, ഹരിയാന ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. അറസ്റ്റിലായ പ്രതികളെ അതത് അധികാരപരിധിയിലുള്ള കോടതികളിൽ ഹാജരാക്കുമെന്നും എൻഐഎ അറിയിച്ചു. മനുഷ്യക്കടത്ത് രാജ്യ വ്യാപകമായി നടക്കുന്നതുമായി ബന്ധപ്പെട്ടാണ് എൻ ഐ എ ഇന്നലെ ഇന്നലെ പലയിടത്തും റെയ്ഡ് നടത്തിയത്. പ്രതികൾ എല്ലാം തന്നെ ഇപ്പോൾ കസ്റ്റഡിയിലാണ് . കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം മാത്രമേ. ഇതിനു പിന്നിലുള്ള ആളുകളിലേക്ക് അന്വേഷണം എത്തുകയുള്ളൂ. അത് വ്യാപിപ്പിക്കാനുള്ള തിരക്കിലാണ് അന്വേഷണ ഏജൻസികൾ.
https://www.facebook.com/Malayalivartha


























