പതിനൊന്ന് വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി...

പതിനൊന്ന് വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. അസമിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 കാരിയെയാണ് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂര്‍ കളക്ടര്‍ കമല്‍ ലോചന്‍ മിശ്ര പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് വ്യാഴാഴ്ച പരാതി നല്‍കി. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മകളെ ചൊവ്വാഴ്ച സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പിതാവ് പരാതിയില്‍ പറഞ്ഞു. അധ്യാപകര്‍ മകളെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























