Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിമത നീക്കം പൊളിച്ച് കെ.സി; തെലുങ്കാനയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ട്

10 NOVEMBER 2023 10:46 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതി നിര്‍ണ്ണയിക്കുന്നതും കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ തെലുങ്കാന കോണ്‍ഗ്രസിലെ വിമത നീക്കത്തിന് തടയിട്ട് എഐസിസി. പുറത്ത് വന്ന സര്‍വ്വെ ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണെങ്കിലും നേതാക്കള്‍ക്കിടയിലെ അനെെക്യം കല്ലുകടിയായി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പുകഞ്ഞ അപസ്വരങ്ങളെ തുടക്കത്തില്‍ തന്നെ തണുപ്പിക്കാനായത് നേട്ടമായി കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥിത്വ മോഹികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉരുണ്ടുകൂടിയത്. കോണ്‍ഗ്രസ് അധികാരം നേടുമെന്ന സൂചന ശക്തമായതോടെയാണ് വിമിത നീക്കം കോണ്‍ഗ്രസില്‍ ഉടലെടുത്തത്. അപസ്വരങ്ങള്‍ മുളയിലെ നുള്ളിയെറിഞ്ഞ് വിജയത്തിന് അനുകൂല മണ്ണൊരുക്കുക എന്ന ദൗത്യം ഏറ്റെടുത്ത എ ഐസിസി നേതൃത്വം കെ.ചന്ദ്രശേഖര റാവിന്‍റെയും ബിആര്‍എസിന്‍റെയും തേരോട്ടം തെലുങ്കാനയില്‍ അട്ടിമറിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രയാണത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.

തെലുങ്കാനയിലെ അനുകൂല സാഹചര്യം പ്രതികൂലമാകാതിരിക്കാന്‍ നേതാക്കളുടെ ഐക്യം സാധ്യമാകണമെന്ന കണക്കുകൂട്ടലിലാണ് എ ഐസിസി നേതൃത്വം.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം നേതാക്കള്‍ ഇടയില്‍ അകല്‍ച്ചവര്‍ധിച്ചതിനാല്‍ സംസ്ഥാനതലത്തിലത് സാധ്യമല്ലെന്ന വിലയിരുത്തിയതിനാലാണ് ഹെെക്കമാന്‍ഡ് തന്നെ തെലുങ്കാനയില്‍ നേതാക്കള്‍ക്കിയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്.

മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനമുള്ള പതിനഞ്ചോളം നേതാക്കളാണ് വിമത സ്വരം ഉയര്‍ത്തുന്നത്. അതുകൊണ്ട് അവരുടെ പ്രതിഷേധത്തെ ഗൗരവത്തോടെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം കാണുന്നത്. തെലുങ്കാന പിസിസി നേതൃത്വത്തിനും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി നേതൃത്വത്തിനും വിമതരെ അനുനയിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഹെെദരബാദിലെത്താന്‍ കെ.സി.വേണുഗോപാലിനോട് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിര്‍ദ്ദേശിച്ചു.

പ്രതിഷേധം ഉയര്‍ത്തിയ വിമതനേതാക്കളുമായി സംസാരിച്ച് അനുരഞ്ജനത്തിലൂടെ അവരെ അനുനയിപ്പിച്ച് പരിഹാരം കാണാന്‍ ഡല്‍ഹിയില്‍ നിന്നും ഹെെദരബാദിലെത്തിയ കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസം കലാപക്കൊടി ഉയര്‍ത്തിയവരുമായി കൂടിക്കാഴ്ച നടത്തി. എം.എൽ.എ.യും പി.സി.സി. വർക്കിംഗ് പ്രസിഡൻറുമായ ടി. ജഗ്ഗ റെഡ്ഡി, ജി. ചിന്ന റെഡ്ഡി, വിജയ് ബായ്, മുൻ കേന്ദ്രമന്ത്രി ബൽറാം നായിക്, ബെല്ലയ്യ നായിക്, ശിവസേന റെഡ്ഡിഎന്‍.എസ്.യു.ഐ സംസ്ഥാന പ്രസിഡന്‍റ് വെങ്കട്ട് ബൽമൂർ,ഹുസ്നാബാദ് ,നുതി ശ്രീകാന്ത്,എൻ. പ്രീതം,ഗാലി അനിൽ കുമാർ,ആഞ്ജനേയ ഗൗഡ്, ചല്ലാ നരസിംഹ റെഡ്ഡി,പാരിജാത നരസിംഹ റെഡ്ഡി,ശ്രീരാമുലു നായിക്, ആമർ ജാവേദ്,സഞ്ജീവ റെഡ്ഡി,നരേഷ് ജാദവ് എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.

കെ.സി.വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ രാത്രിയേറെ വെെകി അവസാനിച്ച മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഭിന്ന സ്വരം ഉയര്‍ത്തിയ വിമത നേതാക്കളെ പിന്തിരിപ്പിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കഴിഞ്ഞതിന്‍റെ ആശ്വാത്തിലാണ് കോണ്‍ഗ്രസ്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് നടത്തുന്നതില്‍ തെലുങ്കാനയിലെ വിജയത്തിന് വലിയ പ്രസക്തിയുണ്ടെന്ന് നേതാക്കളെ അറിയിച്ച വേണുഗോപാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എല്ലാവരെയും പരിഗണിക്കുമെന്ന ഉറപ്പും നല്‍കി.

കോണ്‍ഗ്രിന്‍റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വേണുഗോപാല്‍ പങ്കുവെച്ചു. കെ.സി.വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത നീക്കം ഉപേക്ഷിച്ച നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും അറിയിച്ചു.

തെലങ്കാനയിലെ ജനങ്ങള്‍ക്ക് ക്ഷേമ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കച്ചമുറുക്കിയിറങ്ങുന്നത്.119 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണമെന്നിരിക്കെ കോണ്‍ഗ്രസിന് ഭൂരിപക്ഷമായ 60 സീറ്റുകള്‍ തികയ്ക്കുമെന്നാണ് പുറത്ത് വന്ന സര്‍വ്വെ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഭരണകക്ഷിയായ ബിആര്‍എസിന് അത്ര ശുഭസൂചകമല്ല ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends