കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി... 26കാരിയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കാമുകനും സുഹൃത്തും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 26കാരിയായ ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് 26കാരിയും കാമുകനും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പൂക്കച്ചവടക്കാരനായ പ്രഭു(30)വിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വിനോദിനി (26) ഇവരുടെ കാമുകന്‍ ഭാരതി (23), ഭാരതിയുടെ സുഹൃത്തുക്കളായ റൂബന്‍ ബാബു, ദിവാകര്‍, ശര്‍വാന്‍ എന്നിവര്‍ പിടിയിലായത്.
നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭുവിനെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സഹോദരനെ അന്വേഷിച്ചപ്പോള്‍ വീട്ടിലെത്തിയില്ലെന്നാണ് വിനോദിനി മറുപടി നല്‍കിയത്. പലയിടത്തും അന്വേഷിച്ചിട്ട് കാണാതായതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ വിനോദിനിയും ഭാരതിയുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുകയായിരുന്നു.
വിനോദിനിയും കാമുകനും മൂന്ന് മാസം മുന്‍പ് ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതറിഞ്ഞ പ്രഭു ഭാര്യയുമായി വഴക്കിട്ടു. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രഭു മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം രണ്ടാഴ്ചയോളം വിനോദിനിയും ഭാരതിയും കണ്ടിരുന്നില്ല.
കൊലപാതകം നടന്ന ദിവസം രോഗബാധിതനായിരുന്ന പ്രഭുവിന് മരുന്നെന്ന പേരില്‍ വിനോദിനി ഉറക്കഗുളിക നല്‍കിയതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാരതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി മൃതദേഹം തിരുച്ചിറപ്പള്ളി- മധുര ഹൈവേയ്ക്ക് സമീപം കത്തിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ മഴ കാരണം ഇത് പൊളിഞ്ഞു. തുടര്‍ന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി കാവേരി നദിയിലും ബാക്കി ഭാഗങ്ങള്‍ കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭുവിനും ഭാരതിക്കും ഒരു മകനും മകളുമുണ്ട്.
https://www.facebook.com/Malayalivartha


























