തമിഴ്‌നാട്ടിലെ ബിജെപി ഓഫീസ് ഉൾപ്പെടെ 12ഓളം ഇടങ്ങളിൽ ബോംബെറിയുമെന്ന് അജ്ഞാത സന്ദേശം....കോയമ്പത്തൂർ പോലീസിനാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്....സംഭവത്തിൽ വിശദമായ അന്വേഷണം...

തമിഴ്‌നാട്ടിലെ ബിജെപി ഓഫീസ് ഉൾപ്പെടെ 12ഓളം ഇടങ്ങളിൽ ബോംബെറിയുമെന്ന് അജ്ഞാത സന്ദേശം. കോയമ്പത്തൂർ പോലീസിനാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപി ഓഫീസിലുൾപ്പെടെ പെട്രോൾ ബോംബ് എറിയുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. കോയമ്പത്തൂർ പോലീസിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസ് പോർട്ടലിലേക്കാണ് ഇമെയിൽ എത്തിയത്.
കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കോയമ്പത്തൂരിന്റെ പല ഭാഗങ്ങളിലായി ബോംബ് ഇടുമെന്നാണ് ഇതിൽ പറയുന്നത്. എന്നാലിത് വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇമെയിൽ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മറ്റൊരു സംഭവവും തമിഴ് നാട്ടിൽ നടന്നിരുന്നു . തമിഴ്നാട് രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിയാൻ ശ്രമിച്ചയാൾ പിടിയിൽ. സംഭവത്തിൽ ഗറുക വിനോദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. 2022-ൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ ഗിണ്ടിയിലുള്ള രാജ്ഭവന് മുമ്പിലായിരുന്നു സംഭവം.
രാജ്ഭവന് അരികിലേക്ക് ബൈക്കിലെത്തിയ ഗറുക വിനോദിനെ സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതനായ യുവാവ് കൈയിൽ ഉണ്ടായിരുന്ന പെട്രോൾ ബോംബ് രാജ്ഭവൻ ഒന്നാം നമ്പർ ഗേറ്റിന് നേരെയെറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ പോലീസ് എത്തി തീ അണച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ രാഷ്ട്രീയ ബന്ധം ഉണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























