വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലൂടെ പാളം മുറിച്ച് കടന്ന വൃദ്ധനായി ആര്‍ പി എഫ് അന്വേഷണം ഊര്‍ജ്ജിതമാക്കി

വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലൂടെ പാളം മുറിച്ച് കടന്ന വൃദ്ധനായി ആര്‍ പി എഫ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വന്ദേഭാരതിന് സ്റ്റോപ്പില്ലാത്ത തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാര്‍ക്കറ്റ് ഭാഗത്തുള്ള മൂന്നാം പ്‌ളാറ്റ് ഫോമിലേക്ക് പാളം മുറിച്ചു കയറുന്നതിനിടെയാണ് വന്ദേഭാരത് എത്തിയത്.
വൃദ്ധനെ തിരിച്ചറിയാനായി ആര്‍ പി എഫ് ലോക്കല്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വൃദ്ധന്‍ ഒറ്റപ്പാലം സ്വദേശിയാണെന്നാണ് നിഗമനം. സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച ആര്‍ പി എഫ് വിശദമായ പരിശോധനയും നടത്തി വരുകയാണ്.
ലോക്കോ പൈലറ്റ് നിറുത്താതെ സൈറണ്‍ മുഴക്കിയെങ്കിലും സാധാരണ ട്രെയിനാണെന്ന് കരുതിയാണ് വൃദ്ധന്‍ പാളം മുറിച്ചുകടന്നത്. ട്രെയിന്‍ തൊട്ടടുത്ത് എത്തുമ്പോഴേക്കും വൃദ്ധന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറിയിരുന്നു. തലനാരിഴയ്ക്കാണ് ട്രെയിന്‍ ഇയാളെ കടന്നു പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























