ഇനി ട്രാക്കിൽ ഒരുമിച്ചു കുതിക്കും; ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് അജ്മലും അത്‌ലറ്റ് ജംഷീലയും വിവാഹിതരായി

ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി സ്വർണവും വെള്ളിയും സ്വന്തമാക്കിയ മലയാളി അത്‌ലറ്റ് മുഹമ്മദ് അജ്മല്‍ വിവാഹിതനായി. പാലക്കാട് ചെർപ്പുള സ്വദേശിയാണ് അജ്മൽ. തൃശൂർ സ്വദേശിനിയും അത്‌ലറ്റുമായ ജംഷീലയെയാണ് വിവാഹം കഴിച്ചത്. തൃശ്ശൂര്‍ വടക്കേക്കാട് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ പുരുഷ റിലേയില്‍ സ്വര്‍ണവും 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളിയുമാണ് അജ്മല്‍ നേടിയത്. ദേശീയ ഗെയിംസില്‍ 400X400 മീറ്റര്‍ വനിതാ റിലേയില്‍ ജംഷീല വെങ്കലം നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സ്റ്റിക്കായി 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണവും സ്വന്തമാക്കി. 400 മീറ്ററാണ് അജ്മലിന്റേയും ജംഷീലയുടേയും ഇഷ്ടഇനം.
https://www.facebook.com/Malayalivartha


























