മുതിർന്ന സിപിഐഎം നേതാവും മുൻ പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവും മുൻ പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും കൺട്രോൾ കമ്മിഷന്റെ മുൻ അധ്യക്ഷനുമായിരുന്നു അദ്ദേഹം. രോഗബാധിതനായി വർഷങ്ങളായി മകനൊപ്പമായിരുന്നു താമസം.
1984 മുതല്‍ 2014 വരെ തുടര്‍ച്ചയായി 9 തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുന്‍മുന്‍ സെന്നിനോട് പരാജയപ്പെട്ടു. ദീര്‍ഘകാലം സിപിഎമ്മിന്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായിരുന്നു. തൊഴിലാളി യൂണിയനുകളിലെ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ നേതൃനിരയിലേക്ക് എത്തിച്ചത്.
കമ്മ്യൂണിസ്റ്റ് ആശയാദർശങ്ങളുമായി ലോക്‌സഭയിൽ ജനകീയ പ്രശ്നങ്ങളവതരിപ്പിക്കുന്നതിൽ നിതാന്തശ്രദ്ധ പുലർത്തി. രാജ്യചരിത്രത്തിലെ പ്രമുഖരായ കമ്യൂണിസ്റ്റ് പാർലമെന്റേറിയന്മാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
https://www.facebook.com/Malayalivartha


























