തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്ത മഴ തുടരുന്നു... ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. കനത്ത മഴയെ തുടര്‍ന്ന് വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
'ഓറഞ്ച് അലര്‍ട്ട് തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ തീരപ്രദേശങ്ങളില്‍ നവംബറിന് 13നും 14നും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ (115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ട്. സുരക്ഷിതമായിരിക്കുക' എക്‌സില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു.
അതേസമയം, കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്ന് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.
ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും നവംബര്‍ 16 വ്യാഴാഴ്ചയാകും തീവ്ര ന്യൂനമര്‍ദ്ദമാകുകയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ള സൂചന. ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. 17-ാം തീയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. എന്നാല്‍ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























