കരുത്തരാവുകയാണ് നമ്മുടെ ഇന്ത്യൻ സേന...പ്രതിരോധ സേനയുടെ ഭാഗമാകാനൊരുങ്ങി സോണിക്ക് വേഗതയുള്ള നിർഭയ് ക്ലാസ് ലോംഗ്- റേഞ്ച് ക്രൂയിസ് മിസൈലുകൾ....1000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ സഹായിക്കും...മൂന്ന് സേനകൾക്കും ഉപയോഗിക്കപ്പെടുത്താൻ കഴിയും വിധത്തിലാണ് ഇവയുടെ നിർമ്മാണം...

കൂടുതൽ കരുതരാവുകയാണ് നമ്മുടെ ഇന്ത്യൻ സേന. കഴിഞ്ഞ ആഴ്ചകളിൽ എല്ലാം തന്നെ കരുതാൻ പ്രകടനങ്ങൾ ആണ് ഇന്ത്യൻ സേന നടത്തുന്നത്. എല്ലാത്തിനുപരി രാജ്യത്തിൻറെ സുരക്ഷയാണ് പ്രധാനം. ഇപ്പോഴിതാ പ്രതിരോധ സേനയുടെ ഭാഗമാകാനൊരുങ്ങി സോണിക്ക് വേഗതയുള്ള നിർഭയ് ക്ലാസ് ലോംഗ്- റേഞ്ച് ക്രൂയിസ് മിസൈലുകൾ. 1000 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കാൻ സഹായിക്കുന്ന നിർഭയ് മിസൈലുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.മൂന്ന് സേനകൾക്കും ഉപയോഗിക്കപ്പെടുത്താൻ കഴിയും വിധത്തിലാണ് ഇവയുടെ നിർമ്മാണം. സേനയ്‌ക്ക് മുതൽക്കൂട്ടാകും നിർഭയ് മിസൈലുകൾ. സംഘർഷ സമയങ്ങളിൽ ശത്രുവിനെ ചെറുത്തുനിൽക്കാന്നതിനായി ആയിരം കിലോമീറ്റർ പരിധി വരെ സഞ്ചരിക്കാൻ കഴിയും. കമാൻഡർമാർക്ക് ഓപ്ഷനുകൾ നൽകാനും അതുവഴി മികച്ച പ്രതിരോധം തീർക്കാനും നിർഭയ് മിസൈലുകൾക്ക് കഴിയും.
ബ്രഹ്മോസ് മിസൈലുകൾക്കൊപ്പമാകും വിന്യാസം. പ്രതിരോധ സേന പടിപടിയായി സൃഷ്ടിക്കുന്ന റോക്കറ്റ് ഫോഴ്സിന്റെ ഭാഗമായിരിക്കും നിർഭയ് മിസൈലുകൾ.കുറച്ചു ദിവസങ്ങൾക്ക് മുൻപ് വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേനയുടെ അഭ്യാസം. ‘പൂർവി ആകാശ്’ എന്ന പേരിൽ നടത്തിയ വ്യോമാഭ്യാസത്തിൽ സുപ്രധാന സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞതായി സേന അറിയിച്ചു.12 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന ഈസ്റ്റേൺ എയർ കാമൻഡാണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത്. പ്രത്യാക്രമണ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയായിരുന്നു അഞ്ച് രാത്രിയും പകലും നീണ്ട പ്രകടനം.എസ്-400 മിസൈലുകൾ, തദ്ദേശീയ യുദ്ധ വിമാനമായ തേജസ്, ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററായ പ്രചണ്ഡ്, SU-30, റഫാൽ, തേജസ് തുടങ്ങിയവ അഭ്യാസത്തിന്റെ ഭാഗമായി പങ്കെടുത്തു.
S-400 മിസൈലുകളും Su-30 ജെറ്റുകളും കരയിലും ആകാശത്തും ഒരേ രീതിയിൽ പ്രവർത്തിപ്പിച്ചു. ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാഭ്യാസം സംഘടിപ്പിച്ചത്.വെല്ലുവിളികൾ നിറഞ്ഞ കിഴക്കൻ മേഖലയിൽ പ്രതിരോധം ശക്തമാക്കാൻ ഇരു സേനയും ഒരുമിച്ചു. പ്രത്യേക ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വ്യോമസേനയുടെ സ്പെഷ്യൽ ഫോഴ്സായ ഗരുഡും സൈന്യത്തിന്റെ പ്രത്യേക സംഘവും സംയുക്തമായി ദൗത്യം നടത്തി.കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം.നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് സൈന്യം വിന്യസിക്കുക.2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുന്നതെന്നാണ് വിവരം.
സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകൾ, ഹെൽഫയർ ലോംഗ്ബോ എയർ-ടു ഗ്രൗണ്ട് മിസൈലുകൾ, തോക്കുകൾ, റോക്കറ്റുകൾ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. ശത്രുവിനെ നേരിടുന്നതിൽ അസമാന്യ കഴിവാണ് ഈ ഹെലികോപ്റ്ററുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ‘വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.കൂടാതെ ‘അപ്രതീക്ഷിതമായതു പ്രതീക്ഷിക്കണം’ എന്നു ഇന്ത്യൻ സൈന്യത്തിനു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. ഇസ്രയേലിൽ ഹമാസിന്റെ മിന്നലാക്രമണമുണ്ടായ പശ്ചാത്തലത്തിലാണു സേനാ കമാൻഡർമാരോടു രാജ്നാഥ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണം ലോകത്തെ ഞെട്ടിച്ചിരുന്നു.ഹമാസിന്റെ ആക്രമണവും ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണവും ഇന്ത്യയിലെ ദേശീയ സുരക്ഷാ വിദഗ്ധർ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇസ്രയേൽ – ഹമാസ് യുദ്ധം ഓർമപ്പെടുത്തലായി കണക്കാക്കി വൻതോതിൽ ആയുധങ്ങൾ ഇന്ത്യൻ സേന സംഭരിച്ചിട്ടുണ്ടെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.അതിർത്തികൾ സുരക്ഷിതമാക്കാൻ ആയിരക്കണക്കിനു കോടി രൂപയുടെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങിയത്.അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, ആളില്ലാതെ പറക്കുന്ന ചെറുവിമാനങ്ങൾ, ഗ്രൗണ്ട് സെൻസറുകൾ തുടങ്ങിയവ കൂടുതലായി സേനയുടെ കൈവശമുണ്ട്. അതിർത്തികളിൽ അസ്വാഭാവികമായി ഉണ്ടായേക്കാവുന്ന എത് ആക്രമണത്തെയും നേരിടാൻ സജ്ജമാണ്.
https://www.facebook.com/Malayalivartha


























